മൂപ്പന് കോളനിയില്‍ കുടിവെള്ള വിതരണം നിലച്ചിട്ട് ആഴ്ചകള്‍
പുലാമന്തോള്‍: ടൗണിലെ മൂപ്പന് കോളനിയില്‍ കുടിവെളള വിതരണം നിലച്ചിട്ട് ആഴ്ചകള്‍ ഏറെയായി.
പുലാമന്തോള്‍ ടൗണ്‍ നവീകരണവുമായി ബന്ധപ്പെട്ട് റോഡ് ടാര്‍ ചെയ്ത് വീതികൂട്ടിയതോടെ കുടിവെള്ള പൈപ്പ് റോഡിനടിയില്പ്പെട്ടു.
വാഹനങ്ങള്‍ കയറിയിറങ്ങിയതോടെ പെപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകാന്‍ തുടങ്ങി. കുടിവെള്ളം പാഴാകുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ഈ ഭാഗത്തെ ടാപ്പ് അധികൃതര്‍ താല്‍ക്കാലികമായി അടച്ചു. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മൂപ്പന് കോളനിയിലേക്കുള്ള ശുദ്ധജല വിതരണം നിലച്ചതോടെ പ്രദേശവാസികള്‍ ദുരിതത്തിലുമായി.
കോളനിയിലേക്കുള്ള പൈപ്പ് പൊട്ടിയത് അധികൃതരെ അറിയിച്ചതാണ് കോളനി നിവാസികള്‍ക്ക് വിനയായതെന്നാണ് ഇവര്‍ പറയുന്നത്.
കുടിവെള്ള വിതരണ പൈപ്പിനെ മാത്രം ആശ്രയിക്കുന്ന നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലേക്ക് കുടിവെള്ളമെത്തിക്കാന്‍ ഉടനടി പരിഹാരം കാണണമെന്നാണ് കോളനി നിവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."