ദമ്പതികള്‍ക്കെതിരേ അക്രമം: 15 പേര്‍ക്കെതിരേ കേസ്
കാസര്‍കോട്: ചേരങ്കൈ കടപ്പുറത്ത് സായാഹ്നം ആസ്വദിക്കാനെത്തിയ ദമ്പതികള്‍ക്കെതിരേ കഞ്ചാവ് മാഫിയ നടത്തിയ ആക്രമണത്തെ തുടര്‍ന്നു യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 15 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഇതില്‍ ഒരാള്‍ പൊലിസ് പിടിയിലായി. കഴിഞ്ഞ ദിവസമാണ് സംഭവം.
കൂടെയുള്ളയാള്‍ തന്റെ ഭാര്യയല്ലെന്ന ആരോപണം ഉന്നയിച്ച് സദാചാര ഗുണ്ടകള്‍ ദമ്പതികള്‍ക്കെതിരേ അസഭ്യവര്‍ഷം ചൊരിയുകയും അക്രമിക്കുകയുമായിരുന്നു. തങ്ങളുടെ കേന്ദ്രമാണിതെന്നും തങ്ങളുടെ അനുമതിയില്ലാതെ ഇവിടേക്കു പ്രവേശനമില്ലെന്നുമായിരുന്നു ഇവരുടെ വാദം. ഭര്‍ത്താവിനെ സദാചാര ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുകയും തന്റെ കൈയില്‍ കടന്നുപിടിച്ച് അപമാനിക്കുകയും തള്ളിയിടുകയും ചെയ്തുവെന്നും 29 കാരിയായ യുവതി പരാതിയില്‍ പറയുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഘത്തില്‍പ്പെട്ട ഫാറൂഖ് (22) നെ പൊലിസ് പിടികൂടി. ഇയാസ്, സഹദ്, മുസ്തഫ തുടങ്ങി കണ്ടാലറിയാവുന്ന മറ്റു 14 പേരെ പൊലിസ് അന്വേഷിച്ചു വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."