സി.പി.എം ഊര് വിലക്കിയ കുടുംബത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു
ചക്കരക്കല്‍: മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍പ്പെട്ട പെരളശ്ശേരിയിലെ പാര്‍ട്ടി ഗ്രാമമായ കിലാലൂരില്‍ സി.പി.എം ഊര് വിലക്കേര്‍പ്പെടുത്തിയ മയിനികൊവ്വല് നാരായണനെയും കുടുംബത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. ഇവരെ സംരക്ഷിക്കുകയും നീതികിട്ടുന്നതിന് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും നാരായണന്റെ വീട് സന്ദര്‍ശിച്ച ശേഷം ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി പറഞ്ഞു.
നാരായണന്റെ വീട് സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ ഡി.സി.സി പ്രസിഡന്റിനോട് കയര്‍ത്തു സംസാരിച്ചു. അതേസമയം കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തിന് ശേഷവും ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ വീട്ടിലെത്തി തന്നെ ഇനി പുറം ലോകം കാണിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി നാരായണന് ആരോപിച്ചു.
സതീശന് പാച്ചേനിക്കൊപ്പം എന്‍.പി ശ്രീധരന്, കെ.സി മുഹമ്മദ് ഫൈസല്‍, പൊന്നമ്പത്ത് ചന്ദ്രന്, കെ.കെ ജയരാജന്, വി.വി മുകുന്ദന്, സുരേഷ്ബാബു തണ്ടാരത്ത്, ലാല്‍ചന്ദ് കണ്ണോത്, ഷമേജ് പെരളശ്ശേരി, ജയറാം പൊതുവാച്ചേരി, എം. പ്രശാന്ത് കുമാര്‍, എം.കെ ദാമോദരന്‍, പി.വി പ്രേമരാജന്‍, ടി. സുരേശന്, എം. രജീഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."