HOME
DETAILS
MAL
കൂത്തുപറമ്പില്‍ ലോട്ടറി തട്ടിപ്പ്: വില്പനക്കാരന്റെ പണംകവര്‍ന്നു
backup
April 18 2018 | 23:04 PM
കൂത്തുപറമ്പ്: ലോട്ടറി ടിക്കറ്റിലെ നമ്പര്‍ മാറ്റി ലോട്ടറി വില്പനക്കാരനില് നിന്നും രണ്ടായിരം രൂപ കൈക്കലാക്കിയതായി പരാതി. ലോട്ടറി വില്പനക്കാരനായ പൂക്കോട് തോട്ടുങ്കര വീട്ടില്‍ പി.പവിത്രന് (56) ആണ് കബളിപ്പിക്കപ്പെട്ടത്.ഇക്കഴിഞ്ഞ വിഷു ദിവസമായിരുന്നു സംഭവം. നമ്പര്‍ പതിക്കാത്ത ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ പവിത്രന്റെ അടുത്തേക്ക് വരികയും രണ്ടായിരം രൂപ സമ്മാനാര്‍ഹമായ ടിക്കറ്റാണിതെന്ന് പറഞ്ഞ് പവിത്രന് ടിക്കറ്റ് നല്‍കുകയും രണ്ടായിരം രൂപ കൈപറ്റുകയുമായിരുന്നു. കഴിഞ്ഞ ദിവസം പവിത്രന് ഈ ടിക്കറ്റ് കൂത്തുപറമ്പിലെ ലോട്ടറി ഏജന്‍സിയില്‍ ഏല്പിച്ചപ്പോഴാണ് ടിക്കറ്റിലെ യഥാര്‍ഥ നമ്പര്‍ മാറ്റി രണ്ടായിരം രൂപ സമ്മാനാര്‍ഹമായ നമ്പര്‍ മുറിച്ച് ഒട്ടിച്ചതായി മനസിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."