പറമ്പിക്കുളം ഡാം കേരളത്തില്‍; ബോര്‍ഡില്‍ കേരളമില്ല!
പാലക്കാട് : പറമ്പികുളത്തെ ബോര്‍ഡില്‍ കേരളമില്ല. കേരളത്തിന്റെ സ്ഥലത്തു തമിഴ്‌നാട് ഡാം നിര്‍മിച്ചിട്ടളളത്. ഇവിടെ സ്ഥാപിച്ച ബോര്‍ഡില്‍ കേരളത്തിന് ഇടമില്ല. ഡാമിന്റെ നിയന്ത്രണം മുഴുവന്‍ തമിഴ്‌നാടിനാണ് .അന്തര്‍ സംസ്ഥാന ജലനിയന്ത്രണ ബോര്‍ഡില്‍ കേരളത്തിന്റെ പങ്കാളിത്തം ഉണ്ടെങ്കിലും പറമ്പിക്കുളം ആളിയാര്‍ പദ്ധതിയുടെ പുതുക്കി പെയിന്റടിച്ച ബോര്‍ഡുകളില്‍ കേരളത്തിന് സ്ഥാനം നല്‍കിയിട്ടില്ല 'പറമ്പിക്കുളം ആളിയാര്‍ പ്രൊജക്റ്റ് ഗവണ്മെന്റ് ഓഫ് തമിഴ്‌നാട് 'എന്നാണ് മിക്ക ബോര്‍ഡുകളിലുമുള്ളത്. ഇതു ശരിയല്ലെന്ന് പറയാന്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്കോ, ഭരണകൂടത്തിനോ ഇതു വരെ കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ സ്ഥലത്തു് ഡാം നിര്‍മിച്ച് കഴിഞ്ഞാല്‍ സ്ഥലവും ഡാമും കേരളത്തിന് കൈമാറണമെന്ന വ്യവസ്ഥപോലും പാലിക്കാന്‍ തമിഴ്‌നാട് തയാറായിട്ടില്ല. ഒരുബോര്‍ഡില് കേരളത്തിന്റെ പേര് എഴുതി ചേര്‍ക്കാന്‍ പറയാന്‍ പോലും ധൈര്യമില്ലാത്ത കേരളത്തിലെ ഉദ്യോഗസ്ഥരെങ്ങിനെയാണ് തമിഴ്‌നാട്ടില്‍ നിന്നും കൂടുതല്‍ വെള്ളം ചോദിച്ചു വാങ്ങിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."