സി.പി.എം നേതാവിന്റെ ചവിട്ടേറ്റ ജ്യോത്സ്നയുടെ വീടിന് നേരെ കല്ലേറ്
താമരശ്ശേരി: കോഴിക്കോട് കോടഞ്ചേരിയില്‍ സി.പി.എം നേതാവിന്റെ ചവിട്ടേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച ജ്യോത്സ്നയുടെ വീടുനു നേരെ കല്ലേറ്. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നും സംഭവം. താമരശ്ശേരിയില്‍ ഇവര്‍ താമസിക്കുന്ന വാടക വീടിന് നേരെയാണ് കല്ലേറുണ്ടായത്. ഇരുചക്ര വാഹനത്തില്‍ വന്ന രണ്ടുപേരാണ് കല്ലെറിഞ്ഞത്. ആര്‍ക്കും പരുക്കില്ല.
സി.പി.എമ്മിന്റെ ഭീഷണിയുള്ളതിനാല്‍ നേരത്തെ വീട്ടുടുമ ഇവരോട് മാറിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് കോടഞ്ചേരിയിലെ സ്വന്തം വീട്ടില്‍ നിന്ന് വാടക വീട്ടിലേക്കു താമസം മാറിയതായിരുന്നു ജ്യോത്സ്ന.
ഇന്ന് രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് വരെ ജില്ലാ കലക്ട്രേറ്റിന് മുന്നില്‍ ഉപവാസമിരിക്കുമെന്ന് ജ്യോത്സ്ന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ ഉത്തരവുള്ളതിനാല്‍ ഉപവാസം മാറ്റിവെച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."