തൃശൂര്‍ പൂരത്തിനു ഇന്നു കൊടിയേറ്റം
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും. പ്രധാന പങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലും ഇന്നാണ് കൊടികയറുക. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11 നും 11.30 നും ഇടയിലാണ് ചടങ്ങുകള്‍. പാറമേക്കാവ് ക്ഷേത്രത്തില്‍ 11.45നും 12.15നുമിടയിലും കൊടിയേറ്റ് നടക്കും.
ഘടകക്ഷേത്രങ്ങളായ കണിമംഗലം ശാസ്താക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, ചെമ്പുകാവ് കാര്‍ത്യായനി ക്ഷേത്രം, ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രം, നെയ്തലക്കാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താക്ഷേത്രം, കാരമുക്ക് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും ഇന്ന് പൂരത്തോടനുബന്ധിച്ച് കൊടിയേറ്റ് നടക്കും. പൂരക്കൊടി ഉയര്‍ത്താനുള്ള കൊടിമരത്തിന് ഇന്നലെ വൈകീട്ട് തിരുവമ്പാടി തട്ടകച്ച് വരവേല്‍പ്പ് നല്‍കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊടിമരത്തെ ആഘോഷമായി സ്വീകരിക്കുന്ന ചടങ്ങുണ്ടായിരുന്നുവെങ്കിലും കാലങ്ങളായി അതു മുടങ്ങിക്കിടക്കുകയായിരുന്നു.
വിസ്മൃതിയിലാണ്ട ആ ചടങ്ങിനെ തിരികെ കൊണ്ടുവരുവമ്പോള്‍ വലിയൊരു കൂട്ടായ്മയാണ് തിരിച്ചെത്തുന്നത്. ഇത്തവണയും കൊടിമരത്തിന് കവുങ്ങ് മറ്റു ദിക്കുകളില്‍ നിന്നാണ് എത്തുന്നതെങ്കിലും വരവേല്‍ക്കാന്‍ തിരുവമ്പാടി തട്ടകവും പൂരപ്രേമികളും ഒരുങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."