വരാപ്പുഴ കസ്റ്റഡി മരണം: ബലിയാടാക്കിയെന്ന ആര്.ടി.എഫുകാരുടെ ആരോപണം അന്വേഷിക്കുമെന്ന് ഡി.ജി.പി
തിരുവനന്തപുരം: പൊലിസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ ഉത്തരവാദികളായ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ തങ്ങളെ ബലിയാടുകളാക്കുകയാണെന്ന ആര്.ടി.എഫുകാരുടെ ആരോപണം അന്വേഷിക്കുമെന്നും ഡി.ജി.പി പറഞ്ഞു. പൊലിസ് ഉന്നതതല യോഗത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറസ്റ്റിലായ ആര്.ടി.എഫ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലടങ്ങിയ വീഡിയോ അന്വേഷണ സംഘത്തിനു കൈമാറും. ശ്രീജിത്തിന്റെ കുടുംബം ഉന്നയിച്ച പരാതിയും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കും. ആര് കുറ്റം ചെയ്താലും നടപടി ഉണ്ടാകുമെന്നും ബെഹ്റ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന അപ്രഖ്യപിത ഹര്‍ത്താല്‍ നിര്‍ഭാഗ്യകരമാണെന്നും ഹര്‍ത്താലിന്റെ മറവില്‍ ചിലര്‍ മനപ്പൂര്‍വ്വം വര്‍ഗീയ വികാരം ഉണര്‍ത്താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."