HOME
DETAILS
MAL
ലോയ കേസ് വിധിയ്ക്ക് പിന്നാലെ സുപ്രിംകോടതിയുടെ സൈറ്റ് ഹാക്ക് ചെയ്തു
backup
April 19 2018 | 09:04 AM
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന വിധിയിക്കു പിന്നാലെ സുപ്രിംകോടതിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീമാണ് സൈറ്റില്‍ കടന്നുകയറിയത്.
ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി, കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹരജികള്‍ സുപ്രിം കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റും രണ്ടാഴ്ച്ച മുന്‍പ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."