HOME
DETAILS
MAL
തിരുവനന്തപുരത്ത് ആശുപത്രിയില്‍ നിന്നും കാണാതായ ഗര്‍ഭിണിയെ കണ്ടെത്തി
backup
April 19 2018 | 11:04 AM
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എസ്.എ.ടി ആശുപത്രിയില്‍ നിന്നും കാണാതായ പൂര്‍ണഗര്‍ഭിണിയെ കണ്ടെത്തി. കരുനാഗപ്പള്ളിയില്‍ നിന്നാണ് കണ്ടെത്തിയത്. ഓട്ടോ ഡ്രൈവര്‍മാരാണ് യുവതിയെ തിരിച്ചറിഞ്ഞത്. യുവതിയെ ആരോഗ്യ പരിശോധനയ്ക്കായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
ആശുപത്രിയില്‍ ബന്ധുക്കള്‍ക്കൊപ്പമെത്തിയ വര്‍ക്കല മടവൂര്‍ സ്വദേശി ഷംന(21)യെ ചൊവ്വാഴ്ച്ചയാണ് കാണാതായത്. പരിശോധനയ്ക്കായി ലേബര്‍റൂമിനു സമീപത്തേക്ക് പോയ ഷംന തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് മനസിലായത്. ഇന്നലെയായിരുന്നു ഷംനയുടെ പ്രസവ തിയ്യതി.
ഷംന ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുന്ന സി.സിടിവി ദൃശ്യം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."