HOME
DETAILS
MAL
മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല
backup
April 19 2018 | 11:04 AM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണ്. കസ്റ്റഡി മരണത്തില്‍ സി.പി.എമ്മിന്റെ അന്വേഷിക്കണം. സംഭവത്തില്‍ സി.പി.എമ്മിന് പങ്കുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി വിഷയത്തില്‍ മൗനം പാലിക്കുന്നത്. വരാപ്പുഴ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
പ്രതികള്‍ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. സംസ്ഥാന ഭരണകൂടം ഉറങ്ങുകയാണ്. കേരള മുഖ്യമന്ത്രി കാണിക്കുന്ന ഗുരുതരമായ വീഴ്ചയാണിത്. ഇതില്‍ മുഖ്യമന്ത്രിയ്ക്ക് ധാര്‍മിക ഉത്തരവാദിത്വമുണ്ട്. പൊലിസ് പ്രതികളാകുന്ന കേസുകള്‍ ഇരകള്‍ക്ക് കൂടി വിശ്വാസയോഗ്യമായ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം. ആലുവ റൂറല്‍ എസ്.പി എ. വി ജോര്‍ജിനെതിരെ കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."