റോഡോ വെള്ളമോ അല്ല: കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കുന്നത് ഹിന്ദുവും മുസ്ലിമും തമ്മിലെന്ന് ബി.ജെ.പി എം.എല്‍.എ
ബംഗളൂരു: തെരഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയില്‍ വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ. തെരഞ്ഞെടുപ്പ് നടക്കുന്നത് റോഡിന്റെയോ വെള്ളത്തിന്റെയോ പേരിലല്ലെന്നും ഹിന്ദുവും മുസ്ലിമും തമ്മിലാണെന്നുമാണ് ബല്‍ഗാവിയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ സഞ്ജയ് പാട്ടീലിന്റെ പരാമര്‍ശം.
ബല്‍ഗാവിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം. ''റോഡുകള്‍ക്കോ ജലങ്ങള്ക്കോ വേണ്ടിയുള്ള തെരഞ്ഞെടുപ്പല്ല ഇത്. ഹിന്ദുവും മുസ്ലിമും ബാബരി മസ്ജിദും രാമക്ഷേത്രവും തമ്മിലുള്ളതാണ്. ഞാന്‍ സഞ്ജയ് പാട്ടീല്‍, ഞാന്‍ ഹിന്ദുവാണ്. ഇവിടെ ഒരു ഹിന്ദുരാജ്യം വേണം. നമുക്ക് രാമക്ഷേത്രം നിര്‍മിക്കണം. ബാബരി മസ്ജിദും ടിപ്പു ജയന്തിയും വേണ്ടവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുക. ശിവജിയും രാമക്ഷേത്രവും വേണ്ടവര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുക''- ഇങ്ങനെ പോവുന്നു എം.എല്‍.എയുടെ പ്രസംഗം.
വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതിനാല്‍ എം.എല്‍.എ നേരത്തെയും വിവാദത്തില്‍പ്പെട്ടിരുന്നു. അടുത്ത മാസം 12നാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."