സംഘ്പരിവാറിന്റെ കെണി
സംഘ്പരിവാര്‍ ഒരുക്കിയ കെണിയില്‍ മുന്‍പിന്‍ ചിന്തയില്ലാതെ ചില ചെറുപ്പക്കാര്‍ കുടുങ്ങി എന്നതാണ് വാട്സ് ആ
പ് ഹര്‍ത്താല്‍ നല്കുന്ന പാഠം. ചിലര്‍ അങ്ങനെയാണ്. എത്ര കൊണ്ടാലും പഠിക്കില്ല. സംഘ്പരിവാര്‍ ആഗ്രഹിച്ചത് തന്നെ സംഭവിച്ചു.
കത്വ സംഭവത്തെക്കുറിച്ച് ഇപ്പോള്‍ ആരും ഒന്നും പറയുന്നില്ല. ചര്‍ച്ച മുഴുവന്‍ നാഥനില്ലാ ഹര്ത്താലിനെക്കുറിച്ചാണ്. അതിലെ അക്രമങ്ങളെപ്പറ്റിയാണ്.
ഇരകള്‍ക്കൊപ്പം നില്ക്കാറുള്ള മതേതര മനസുകളേയും ജനാധിപത്യവാദികളേയും അകറ്റാനേ എടുത്തുചാട്ടങ്ങള്‍ ഉപകരിക്കൂ.
കത്വ സംഭവം പുറത്തുകൊണ്ടുവന്നതും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ എത്തിച്ചതും ഇത്തരം സുമനസ്സുകളാണെന്ന കാര്യം മറക്കരുത്! സംഘ്പരിവാര്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസരത്തിലാണ് അതിസാഹസികരുടെ അഴിഞ്ഞാട്ടം ഉണ്ടായത്.
ന്യൂനപക്ഷങ്ങളെ നശിപ്പിക്കാന്‍ സംഘ്പരിവാര്‍ തന്നെ വേണമെന്നില്ല. അകത്ത് തന്നെയുണ്ടല്ലോ തല തിരിഞ്ഞ ചിലര്‍.
മനാഫ് ചേമഞ്ചേരി4
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."