HOME
DETAILS
MAL
കെ.എസ്.ആര്.ടി.സിയെ സ്വകാര്യവല്ക്കരിക്കാന് നീക്കം നടത്തുന്നതായി ആക്ഷേപം
backup
April 20 2018 | 01:04 AM
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയെ രക്ഷിക്കുന്നതിനായി പിണറായി സര്‍ക്കാര്‍ മാനേജിങ് ഡയറക്ടറായി കൊണ്ടുവന്ന ടോമിന് ജെ. തച്ചങ്കരിയുടെ കൈയിലുള്ള രഹസ്യായുധം സ്വകാര്യവല്‍ക്കരണമാണെന്ന ആക്ഷേപം ശക്തമാകുന്നു.
കഴിഞ്ഞദിവസം തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ വിളിച്ചുചേര്‍ത്ത തൊഴിലാളികളുടെ യോഗത്തില്‍ കെ.എസ്.ആര്.ടി.സിയെ കരകയറ്റുന്നതിനുള്ള രഹസ്യായുധം തന്റെ പക്കലുണ്ടെന്ന് തച്ചങ്കരി പറഞ്ഞിരുന്നു.
നഷ്ടത്തിലോടുന്ന സര്‍വിസുകള്‍ തുടരേണ്ടതില്ലെന്നും തച്ചങ്കരി വ്യക്തമാക്കിയിരുന്നു. സ്വകാര്യ സര്‍വിസുകള്‍ ഇല്ലാത്തതും മറ്റു ഗതാഗത മാര്ഗങ്ങളില്ലാത്തതുമായ സ്ഥലങ്ങളിലേക്ക് സാമൂഹ്യപ്രതിബന്ധതയുടെപേരില് കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."