ഡോക്ടറുടെ റിപ്പോര്‍ട്ട് ശ്രീജിത്തിന്റെ മരണമൊഴിയാക്കിയേക്കും
ആലുവ: വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്ത് അവസാനമായി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോട് പറഞ്ഞത് മരണമൊഴിയാക്കിയേക്കും.
മൊഴി പുറത്തുവന്നതോടെ ശ്രീജിത്തിനെ പൊലിസുകാര്‍ മര്‍ദിച്ചുവെന്നതിന് കൂടുതല്‍ വ്യക്തത കൈവന്നു. ആശുപത്രിയില്‍ ശ്രീജിത്ത് നല്കിയ മൊഴിയുടെ പകര്‍പ്പ് 'സുപ്രഭാത'ത്തിന് ലഭിച്ചു.
എട്ടിന് വെളുപ്പിന് 3.30ന് ആസ്റ്റര്‍ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ ശ്രീജിത്തിനെ പ്രവേശിപ്പിച്ചെന്നും തനിക്ക് പൊലിസില്‍ നിന്ന് മര്‍ദനമേറ്റ വിവരം ശ്രീജിത്ത് പറഞ്ഞെന്നുമാണ് ഡോക്ടര്‍ സോളമന് പൊലിസിനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സിവില്‍ ഡ്രസിലുള്ള തിരിച്ചറിയാത്ത രണ്ട് പൊലിസുകാര്‍ മര്‍ദിച്ചെന്ന് ശ്രീജിത്ത് മൊഴിനല്‍കിയതായാണ് ഡോക്ടര്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീജിത്തിനെ വീടിന് പുറത്തുവച്ച് കൈ, കാലുകള്‍ കൊണ്ട് പൊലിസുകാര്‍ മര്‍ദിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."