HOME
DETAILS
MAL
ഐ.ബി മേധാവി കേരളത്തില്‍
backup
April 20 2018 | 01:04 AM
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ രാജീവ് ജയിന് കേരളത്തിലെത്തി.
ഇന്നലെ രാവിലെ പത്തു മണിയോടെയാണ് അദ്ദേഹം കേരളത്തിലെത്തിയത്. രാജ്ഭവനിലാണ് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. ഗവര്‍ണര്‍ പി. സദാശിവവുമായും ഡി.ജി.പി ലോക്നാഥ് ബെഹ്റയുമായും കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ക്രമസമാധാനനില പ്രധാന ചര്‍ച്ചയായതായാണ് വിവരം. ഇന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. എന്നാല്‍, ഐ.ബി വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് ഡയറക്ടറുടെ കേരള സന്ദര്‍ശനമെന്നാണ് ഔദ്യോഗിക വിശദീകരണം. ഡയറക്ടറര്‍ക്ക് രാജ്ഭവനില്‍ താമസസൗകര്യമൊരുക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ ദുരുദ്ദേശപരമായ ഇടപെടലിന്റെ ഭാഗമാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."