HOME
DETAILS
MAL
പെന്ഷന് വിതരണം മുടങ്ങിയത് അന്വേഷിക്കണം: കെ.എം മാണി
backup
June 05 2016 | 04:06 AM
കോട്ടയം: സംസ്ഥാനത്ത് ബാങ്കുകള്‍ മുഖേനയുള്ള പെന്ഷന് വിതരണം മുടങ്ങിയതിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് കെ.എം മാണി. ബാങ്ക് വഴി വാങ്ങുന്നവര്‍ക്ക് പെന്ഷന് ലഭിച്ചിട്ടില്ല.
തകരാര്‍ പരിഹരിച്ചതായി ബാങ്കുകള്‍ വ്യക്തമാക്കിയെങ്കിലും പലര്‍ക്കും പെന്ഷന് ലഭിച്ചിട്ടില്ല. ബാങ്ക് വഴിയുള്ള വിതരണം തകരാറിലായതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് പെന്‍ഷന്‍കാര്‍ ദുരിതത്തിലായിരിക്കുകയാണെന്ന് കെ.എം മാണി പറഞ്ഞു.
മരുന്നുവാങ്ങാന്‍ പോലും പണമില്ലാതെ ആളുകള്‍ വിഷമിക്കുകയാണ്. പത്താം ശമ്പളകമ്മിഷന്‍ ശുപാര്‍ശ അനുസരിച്ചുള്ള പെന്‍ഷനും ലഭിക്കുന്നില്ല. പലര്‍ക്കും പഴയ തുകയാണ് ലഭിക്കുന്നതെന്നും കെ.എം മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."