HOME
DETAILS
MAL
അംഗപരിമിതര്‍ക്ക് ഹജ്ജ് യാത്രക്ക് വിലക്ക്: കേന്ദ്ര നടപടിക്കെതിരേ പ്രതിഷേധം
backup
April 20 2018 | 01:04 AM
റിയാദ്: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നതില്‍ നിന്ന് അംഗപരിമിതരേ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ 2018- 22 വര്‍ഷത്തെ പുതുക്കിയ ഹജ്ജ് വിജ്ഞാപനത്തിലാണ് ഈ നിബന്ധന വെച്ചത്. വിവാദ നിര്‍ദേശത്തിനെതിരേ അംഗപരിമിതരുടെ സംഘടന ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ ഹരജിയില്‍ വാദം കേള്‍ക്കാതെ, നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര ഗവണ്മെന്റ് ലജ്ജാകരമായ നിലപാടാണ് സ്വീകരിച്ചത്. 'സഊദിയില്‍ യാചന നിരോധിച്ചതാണെന്നും, അംഗപരിമിതരായ ഇന്ത്യക്കാര്‍ ഹജ്ജിനുപോയി യാചന നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇതിനാലാണ് ഹജ്ജില്‍നിന്ന് അംഗപരിമിതരെ വിലക്കിയതെന്നുമാണ് 'കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."