സഊദിയില്‍ അരലക്ഷത്തിലേറെ വനിതാ ഷോപ്പുകളില്‍ പരിശോധന
ജിദ്ദ: മൂന്നര മാസത്തിനിടെ അര ലക്ഷത്തിലേറെ വനിതാഷോപ്പുകളില്‍ തൊഴില്‍ മന്ത്രാലയം പരിശോധന നടത്തി. ജനുവരി ഒന്നു മുതല്‍ കഴിഞ്ഞ ദിവസം വരെ 53,834 ഷോപ്പുകളിലാണ് റെയ്ഡ് നടത്തിയത്. 48,613 വനിതാ ഷോപ്പുകള്‍ വനിതാവല്‍കരണവും സൗദിവല്‍കരണവും തൊഴില്‍ നിയമങ്ങളും പൂര്‍ണമായും പാലിച്ചതായി ബോധ്യപ്പെട്ടു. 5221 സ്ഥാപനങ്ങളില്‍ നിയമ, വ്യവസ്ഥകള്‍ പാലിച്ചിട്ടില്ല.
വനിതാഷോപ്പുകളില്‍ 5160 നിയമ ലംഘനങ്ങള്‍ കണ്ടെത്തി.
ഇതില്‍ 2252 എണ്ണം സൗദിവല്‍കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ടവയും 2278 എണ്ണം വനിതാവല്‍കരണം പാലിക്കാത്തവയും 630 എണ്ണം മറ്റു നിയമ ലംഘനങ്ങളുമാണ്.
ഒക്‌ടോബര്‍ 21 ന് ആണ് മൂന്നാം ഘട്ട വനിതാവല്‍കരണം നിലവില്‍വന്നത്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, അത്തറുകള്‍, പാദരക്ഷകള്‍, വാനിറ്റി ബാഗുകള്‍, ലേഡീസ് സോക്‌സുകള്‍, തുണിത്തരങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളാണ് മൂന്നാം ഘട്ട വനിതാവല്‍കരണത്തിന്റെ പരിധിയില്‍ വന്നത്.
ലേഡീസ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകളിലും ഈ ഘട്ടത്തില്‍ വനിതാവല്‍കരണം നിര്‍ബന്ധമാക്കി. നിശാവസ്ത്രങ്ങള്‍, വിവാഹ വസ്ത്രങ്ങള്‍, പര്‍ദകള്‍, ലേഡീസ് ആക്‌സസറീസ്, തുടങ്ങിയവ വില്‍ക്കാന്‍ ഒറ്റപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും മൂന്നാം ഘട്ട വനിതാവല്‍കരണത്തിന്റെ പരിധിയില്‍ വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."