HOME
DETAILS
MAL
സിറിയയിലെ ഐ.എസ് ഭീകരര്‍ക്കെതിരേ ആക്രമണം നടത്തിയതായി ഇറാഖ്
backup
April 20 2018 | 01:04 AM
ബഗ്ദാദ്: സിറിയന്‍ അതിര്‍ത്തിയിലെ ഐ.എസ് ഭീകരര്‍ക്കെതിരേ ശക്തമായ ആക്രമണം നടത്തിയതായി ഇറാഖ്. തങ്ങളുടെ സൈനികര്‍ക്കു ഭീഷണിയായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചതിനു പിറകെയാണ് ആക്രമണം നടന്നത്.
സിറിയന്‍ സൈന്യവുമായി ചേര്‍ന്നാണ് അതിര്‍ത്തിയിലെ ഭീകരതാവളത്തില്‍ ഇറാഖ് സൈന്യം ആക്രമണം നടത്തിയത്. ഇറാഖിന്റെ എഫ്-16 ഫൈറ്റര്‍ ജെറ്റുകളാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്.
ഇറാഖില്‍ ഐ.എസിനുമേല്‍ സമ്പൂര്‍ണ വിജയം നേടിയതായി അബാദി കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇറാഖിലെ ഐ.എസ് നിയന്ത്രിതകേന്ദ്രങ്ങളില്നിന്ന് ഭീകരരെ തുരത്തിയ ശേഷമായിരുന്നു ഇത്. സിറിയയില്‍നിന്നും ഭീകരരെ തുരത്തിയതായി സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് അവകാശപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."