നീറ്റ് ഡ്രസ് കോഡ്: മതവസ്ത്രങ്ങള്‍ക്ക് വിലക്കില്ലെന്ന് എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട് : 2018 മെയ് 6 ന് നടക്കാനിരിക്കുന്ന സി.ബി.എസ്.ഇ നീറ്റ് പരീക്ഷയില്‍ ഡ്രസ് കോഡ് വേണമെന്ന നിര്‍ദേശം മതവസ്ത്രങ്ങള്‍ക്ക് ബാധകമല്ലെന്ന് സി.ബി.എസ്.ഇയില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ്. ഡ്രസ് കോഡിന്റെ പേരില്‍ നടക്കുന്ന വിവാദ നടപടികള്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍, സി.ബി.എസ്.ഇ നീറ്റ് ഡെപ്യൂട്ടി സെക്രട്ടറി എസ്.ധരിണി അരുണ്‍ നല്കിയ മറുപടിയിലാണ് കസ്റ്റമറി വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തില്ലെന്ന് അറിയിച്ചത്.
റിപ്പോര്‍ട്ടിങ് സമയത്തിന് ഒരു മണിക്കൂര്‍ നേരത്തെ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശോധനക്ക് ശേഷം മതവസ്ത്രങ്ങളോടെ തന്നെ പരീക്ഷ എഴുതാമെന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ നീറ്റ് യൂനിറ്റ് പുതുതായി പുറത്തിറക്കിയ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലെ പതിനൊന്നാം അധ്യായത്തിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക വസ്ത്രം ധരിച്ച വിദ്യാര്‍ഥികളെ പരീക്ഷാ ദിവസം 8.30 ന് മുന്‍പായി തന്നെ സെന്ററില്‍ എത്തിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളോട് വിയോജിപ്പില്ലെന്നും എന്നാല്‍ പരിശോധനയുടെ പേരില്‍ പരീക്ഷ സെന്റര്‍ അധികൃതര്‍ വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കരുതെന്നും കാംപസ് വിങ് പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."