കേരളത്തിന് രണ്ടായിരത്തോളം ഇരുചക്ര ഭീമന്‍മാര്‍
തിരുവനന്തപുരം: ലക്ഷങ്ങള്‍ വിലമതിക്കുന്ന സൂപ്പര്‍ ബൈക്കുകളുടെ വിഹാരകേന്ദ്രമായി കേരളം. വിവിധ കമ്പനികളുടെ രണ്ടായിരത്തിനടുത്ത് ഇരുചക്ര ഭീമന്‍മാരാണ് നിരത്തുകള്‍ വാഴുന്നത്. പ്രൊഫഷനല്‍ റെയ്ഡുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇവ കേരളത്തിലെ നിരത്തുകളില്‍ സജീവമാണ്.
അടിസ്ഥാനപരമായി മൂന്നുഗണത്തിലാണ് സൂപ്പര്‍ ബൈക്കുകളുള്ളത്. റോഡുകളില്ലാതെ ഓഫ് റോഡുകളിലൂടെ യാത്ര ചെയ്യാനായി സജ്ജീകരിച്ചവയാണ് ഒരു വിഭാഗം. ടൂറിങ് ബൈക്കുകളാണിവ. രണ്ടാമത്തേത് ഹൈസ്പീഡ് എന്‍ജിനുള്ള സ്‌പോര്‍ട്‌സ് ബൈക്കുകളാണ്. സാധാരണ ട്രാക്കുകളില്‍ മാത്രം ഒാടേണ്ട ബൈക്കുകളാണിവ. ആയിരത്തിനു മുകളില്‍ സി.സി പവറുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച ഈ ബൈക്കുകള്‍ അത്യന്തം അപകടകാരികളാണ്. ക്രുയിസേഴ്‌സാണ് മൂന്നാമത്തെ വിഭാഗം. വളരെ സുരക്ഷയുളള ബൈക്കാണിത്. 1800 സി.സിയുള്ള ഹാര്‍ളി ഡേവിഡ്‌സണ്‍ എന്ന ബൈക്ക് ഈ വിഭാഗത്തില്‍പെട്ടവയാണ്. ഏഴുലക്ഷം രൂപ മുതല്‍ 37 ലക്ഷംവരെ വിലയുള്ള ഈ സൂപ്പര്‍ ബൈക്കുകളാണ് തലസ്ഥാനത്ത് അധികം. സംസ്ഥാനത്തൊട്ടാകെ 1200 ഓളം ഹാര്‍ളി ഡേവിസണ്‍ ബൈക്കുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആറുമാസം മുന്‍പ് എറണാകുളത്ത് ആരംഭിച്ച ബി.എം.ഡബ്ല്യൂ ഡീലറില്‍ നിന്ന് 25 ബി.എം.ഡബ്ല്യൂ ബൈക്കുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ ട്രയമ്പ്, ഡുക്കാട്ടി, കവാസാക്കി, ഹോണ്ട, യമഹ, സുസുക്കി, ഇന്ത്യന്‍, ബനേലി ഈ ഇനങ്ങളില്‍ അറുന്നൂറോളം ബൈക്കുകളാണ് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."