കെ.എസ്.ആര്‍.ടി.സിയിൽ തച്ചങ്കരിയുടെ നിയമനം: പിന്നില്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള ഗൂഢനീക്കം
കൊല്ലം: കെ.എസ്.ആര്‍.ടി.സി. സി.എം.ഡി ടോമിന്‍ ജെ. തച്ചങ്കരിയുടെ നിയമനത്തിന് പിന്നില്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കമെന്ന് സൂചന. തിരുവനന്തപുരത്ത് ചേരുന്ന രണ്ടുദിവസത്തെ കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
ഇതിന് മുന്നോടിയായി പെന്‍ഷന്‍കാരുടെയും സ്ഥാനക്കയറ്റം ലഭിക്കേണ്ടവരുടെയും ഉത്തരവ് തയാറാക്കേണ്ട ചീഫ് ഓഫീസിലെ സെക്ഷന്‍ ക്ലാര്‍ക്കിന് അനധികൃത അവധി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിന് എതിരായിരുന്ന എ.ഹേമചന്ദ്രനെ മാറ്റിയത് ഈ ലക്ഷ്യം മുന്നില്‍ക്കണ്ടായിരുന്നെന്നാണ് തൊഴിലാളികളുടെ അഭിപ്രായം. കാല്‍ ലക്ഷത്തോളം ജീവനക്കാരുള്ള കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നതിന് എതിരാണ് യൂനിയനുകളെല്ലാം.
പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും അഡൈ്വസ് ചെയ്യപ്പെട്ട 4500 ഓളം ഉദ്യോഗാര്‍ഥികള്‍ നിയമനം കാത്തുകഴിയുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കത്തിന് തച്ചങ്കരിയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയത്. ഇതു കൂടാതെ എപ്രില്‍, മെയ് മാസങ്ങളിലായി എഴുന്നൂറോളം ജീവനക്കാര്‍ വിരമിക്കുമ്പോള്‍, അവരില്‍ തൊണ്ണൂറു ശതമാനവും സി.ഐ.ടി.യു അനുഭാവികളാണ്. തിരുവനന്തപുരത്തെ ചീഫ് ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍വരെ ഇക്കൂട്ടത്തിലുണ്ട്. ഇവരെ നിലനിര്‍ത്താനുള്ള നീക്കവും തീരുമാനത്തിന് പിന്നിലുെണ്ടന്നാണ് വിവരം.
ഗ്രേഡ് കണ്ടക്ടര്‍ക്ക് 40,000 രൂപയോ അതിലധികമോ ശമ്പളം ലഭിക്കുമ്പോള്‍ പുതുതായി സര്‍വിസില്‍ കയറുന്ന കണ്ടക്ടര്‍ക്ക് പതിനായിരം രൂപയോളം മാത്രമാണ് ലഭിക്കുക. സര്‍വിസ് കൂടുതലുള്ള പെന്‍ഷന്‍കാരേക്കാള്‍ കുറവാണ് പുതിയ നിയമനം ലഭിക്കുന്നവരുടെ ശമ്പളം. എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ കോര്‍പറേഷന്റെ സാമ്പത്തികനില ഭദ്രമാകുമോയെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.
പെന്‍ഷന്‍പ്രായ വര്‍ധനവിനുള്ള തീരുമാനം നിയമസഭയില്‍ പ്രതിപക്ഷം എതിര്‍ത്തതിനെ തുടര്‍ന്ന് സര്‍ക്കാരിന് നടപ്പാക്കാനായിട്ടില്ല. ഇക്കാര്യത്തില്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡിന് തീരുമാനമെടുക്കാമെന്ന നിര്‍ദേശമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചത്. ഈ തീരുമാനത്തെ ജീവനക്കാര്‍ക്കൊപ്പം നിന്ന് അന്നത്തെ സി.എം.ഡി. ഹേമചന്ദ്രന്‍ എതിര്‍ത്തതും സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.
കെ.എസ്.ആര്‍.ടി.സിയുടെ പരിഷ്‌ക്കരണത്തിനായി ബംഗാള്‍ സ്വദേശി സുശീല്‍ ഖന്ന തയാറാക്കിയ റിപ്പോര്‍ട്ടില്‍ കെ.എസ്.ആര്‍.ടി.സിയില്‍ ദേശീയ ശരാശരിയേക്കാള്‍ ജീവനക്കാര്‍ കൂടുതലാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികള്‍ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യം ഉയര്‍ത്തുന്നത്.
കൂടാതെ 58 വയസുള്ള ൈഡ്ര വര്‍മാരുടെ കാഴ്ചശക്തിയും കണക്കിലെടുക്കേണ്ടതുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.
ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പെന്‍ഷന്‍ പ്രായവര്‍ധനവിനെ ഒന്നിച്ചെതിര്‍ക്കുമ്പോഴും ഒരുവിഭാഗം സി.ഐ.ടി.യു ജീവനക്കാരെ സംരക്ഷിക്കാനുള്ള അടവുനയമാണ് സര്‍ക്കാരിന്റേതെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."