പൈലിങ്മാലിന്യം എത്തിച്ച് നീര്‍ത്തടങ്ങള്‍ നികത്തുന്നതായി പരാതി
വൈപ്പിന്‍: പുതുവൈപ്പ് മേഖലയില്‍ പൈലിങ് മാലിന്യം എത്തിച്ച് നീര്‍ത്തടങ്ങള്‍ നികത്തുന്നത് വ്യാപകമാകുന്നു. പരിസരവാസികളുടെ പരാതിയെത്തുടര്‍ന്ന് പൈലിങ് വേസ്റ്റ് എത്തിച്ച ടാങ്കര്‍ ലോറി പുതുവൈപ്പ് വില്ലേജ് ഓഫിസര്‍ കസ്റ്റഡിയിലെടുത്ത് ഞാറക്കല്‍ പൊലിസിനു കൈമാറി.
നീര്‍ത്തടങ്ങള്‍ കൂടാതെ താഴ്ന്ന പ്രദേശങ്ങളിലും ഈ മാലിന്യം ഒഴുക്കുന്നുണ്ടത്രേ. പുതുവൈപ്പ് റോഡ് ഉയര്‍ത്തി നിര്‍മിച്ചതോടെ തൊട്ടടുത്ത പ്രദേശങ്ങള്‍ താഴ്ചയിലായത് പരിഹരിക്കാന്‍ പലയിടത്തും ഈ മാലിന്യം എത്തിച്ച് നിറയ്ക്കുകയാണത്രേ. വന്‍ പരിസര മലിനീകരണം ഉണ്ടാക്കുന്ന രാസവസ്തുവാണ് ഇതില്‍ അടങ്ങിയിട്ടുള്ളതെന്നാണ് പരിസരവാസികള്‍ പറയുന്നത്. നഗരത്തില്‍ നിന്നാണ് വ്യാപകമായി പൈലിങ് വേസ്റ്റ് എത്തുന്നത്.
ഇത് എത്തിക്കാന്‍ പുതുവൈപ്പ് മേഖലയില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
വലിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന സൈറ്റില്‍നിന്ന് ഇവ നീക്കം ചെയ്യാന്‍ ടാങ്കര്‍ ലോറി വാടകയും പണവും ഈ റാക്കറ്റിനു ലഭിക്കുന്നുണ്ട്. മാലിന്യം കൊണ്ടുവന്ന് നികത്തുന്ന സ്ഥല ഉടമയില്‍ നിന്നും ലോഡ് ഒന്നിനു നിശ്ചിത തുക ഇവര്‍ വാങ്ങുന്നുണ്ടെന്ന് പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."