നഗരമധ്യത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തര്‍ന്നുവീണു
കൊച്ചി: നഗരമധ്യത്തില്‍ പണി പുരോഗമിക്കവേ കെട്ടിടം തകര്‍ന്നു വീണു. ആളപായമില്ല. കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ഗോകുലം പാര്‍ക്കിനോട് ചേര്‍ന്ന് പൈലിങ് ജോലികള്‍ നടത്തിയിരുന്ന പോത്തീസിന്റെ ബഹുനില കെട്ടിടമാണ് ഇന്നലെ രാത്രി 9.30 ഒടെ ഇടിഞ്ഞു വീണത്.
കെട്ടിടത്തിന് സമീപത്ത് കൂടി പോകുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ശക്തമായി ഒഴുകിയതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് കലൂര്‍ നോര്‍ത്ത് വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു.
30 മീറ്റര്‍ നീള പില്ലറാണ് മറിഞ്ഞു വീണത്. 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച രണ്ട് ജെ.സി.ബി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. മെട്രോ കടന്നുപോകുന്ന പില്ലറിനു 15 മീറ്റര്‍ മാത്രം ദൂരത്താണ് അപകടം. തൊട്ട് അടുത്തുതന്നെയാണ് കലൂര്‍ മെട്രോ സ്റ്റേഷന്‍. സ്റ്റേഷനോട് ചേര്‍ന്നാണ് സംഭവം. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ആലുവയില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തിവച്ചു.
മെട്രൊയുടെ തണുകള്‍ കടന്നു പോകുന്ന ഭാഗത്ത് റോഡിനോട് ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇതു വഴിയുള്ള ഗതാഗതം വഴി തിരിച്ചുവിട്ടു. സംഭവത്തെ തുടര്‍ന്ന് മെട്രോ സര്‍വിസ് നിര്‍ത്തിവച്ചു. ഇന്ന് വിശദമായ പരിശോധനകള്‍ക്ക് ശേഷമേ പാലാരിവട്ടം മഹാരാജാസ് റൂട്ടില്‍ നാളെ മെട്രോ സര്‍വിസ് പുനരാരംഭിക്കുകയുള്ളുവെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ അലുവ മുതല്‍ പാലാരിവട്ടം വരെ മെട്രോ സര്‍വിസ് നടത്തും. സംഭവത്തെത്തുടര്‍ന്ന് സമീപ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ പൊലിസ് ഒഴിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേഗ സംഘത്തിനെ നിയോഗിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. എം.എല്‍.എ ഹൈബി ഈടന്‍, കലക്ടര്‍ മുഹമ്മദ് വൈ. സ്ഫീറുള്ള, അസി. കലക്ടര്‍ ഇഷാ പ്രിയ, കമ്മീഷണര്‍ എം.പി ദിനേശ്, കൊച്ചി മെട്രോ അധികൃതര്‍ എന്നവര്‍ സംഭവ സ്ഥലത്ത് എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."