ജലാശയങ്ങളിലേയ്ക്ക് വച്ചിട്ടുള്ള മാലിന്യക്കുഴലുകള്‍ നീക്കാന്‍ കര്‍മ പദ്ധതി
കോട്ടയം: മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി ജലാശയങ്ങള്‍ മാലിന്യമുക്തമാക്കുന്നതിന് കര്‍മ പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീയാക്കുമെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
24 നകം എല്ലാ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതികളും യോഗം ചേര്‍ന്ന് മാലിന്യമുക്ത ജലാശയങ്ങള്‍, ജനകീയ സര്‍വേ എന്ന പേരില്‍ പരിപാടികള്‍ നടത്തണം. 34 പഞ്ചായത്തുകളും 4 മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ചാണ് സര്‍വെ നടത്തുന്നത്.
പദ്ധതി നടത്തിപ്പിനായി തനത് ഫണ്ട് വിനിയോഗിക്കാനും സര്‍ക്കാര്‍ ഉത്തരവുണ്ട്. 27 നകം ജലസഭയെന്ന പേരില്‍ തദ്ദേശ സ്ഥാപനതല ശില്‍പ്പശാല നടത്തണം. ജലസഭയില്‍ തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധികള്‍, ആരോഗ്യം, കൃഷി, ജലവിഭവം, തദ്ദേശസ്വയംഭരണം, കുടുംബശ്രീ, എന്‍ആര്‍ജിപി, വ്യാപാരി-വ്യവസായി സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ആശുപത്രികള്‍, ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, സംഘടനകള്‍ തുടങ്ങിയവയിലെ പ്രതിനിധികള്‍ ജനസഭയില്‍ പങ്കെടുക്കണം. യോഗത്തില്‍ കര്‍മസമിതി രൂപീകരിക്കണം. മെയ് ഒന്നിനു മുമ്പ് ഓരോ വാര്‍ഡുകളിലും വാര്‍ഡു തല ജലസഭ ഇതേ മാതൃകയില്‍ ചേരണം. മെയ് രണ്ടു മുതല്‍ ആറ് വരെ എല്ലാ വാര്‍ഡിലും പ്രാഥമിക സര്‍വേ നടത്തണം.
പ്രാഥമിക സര്‍വേ വിവരങ്ങള്‍ പരിശോധിച്ച് ജലാശയങ്ങളിലേയ്ക്ക് വച്ചിട്ടുള്ള മാലിന്യക്കുഴലുകള്‍ നീക്കം ചെയ്യുന്നതിന് ആരോഗ്യവിഭാഗം നോട്ടീസ് നല്‍കണം. മെയ് എട്ടിന് പ്രാഥമിക സര്‍വേ റിപോര്‍ട്ട് പ്രസിദ്ധീകരിക്കണം. മെയ് 9,10 തിയ്യതികളില്‍ വാര്‍ഡുതല ജലസഭയുടെ രണ്ടാംഘട്ടയോഗം ചേരണം. സര്‍വേ റിപോര്‍ട്ട് പ്രസിദ്ധീകരിക്കണം.
മാലിന്യക്കുഴലുകള്‍ നീക്കം ചെയ്യാത്തവരെ മെയ് 12 നകം നേരില്‍ കണ്ട് തിരുത്തല്‍ നടപടി സ്വീകരിക്കണം. മെയ് 12 ന് ജലാശയ ശുചീകരണത്തിന് എല്ലാവരും ജലാശയങ്ങളിലേയ്ക്ക് ഇറങ്ങണം. ഇതിനായി ആക്്ഷന്‍ പ്ലാനും ഉപകരണങ്ങളും ക്രമീകരിക്കണം. വാര്‍ഡുതല അന്തിമ റിപോര്‍ട്ട് മെയ് 18 ന് പൂര്‍ത്തിയാക്കി പഞ്ചായത്ത്, മുനിസിപ്പല്‍തല കമ്മിറ്റിക്ക് നല്‍കണം. മെയ് 20 ന് റിപോര്‍ട്ട് പ്രസിദ്ധീകരിക്കണം. ഇന്നു മുതല്‍ മെയ് 20 വരെ മാലിന്യമുക്ത ജലാശയങ്ങള്‍, ജനകീയ സര്‍വേ എന്ന പേരില്‍ പ്രചാരണ ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ സ്ഥാപിക്കണം. മെയ് 20 മുതല്‍ 25 വരെ മാലിന്യവിമുക്ത ജലാശയ പ്രഖ്യാപനം നടത്തണം.
വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ ഡോ. പി ആര്‍ സോന, മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി കോഡിനേറ്റര്‍ അഡ്വ. കെ അനില്‍ കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."