തമിഴ്‌നാട്ടില്‍ നിന്നു കഞ്ചാവുമായി കൊച്ചിയിലെത്തിയ ദമ്പതികള്‍ അറസ്റ്റില്‍
കൊച്ചി: തമിഴ്‌നാട്ടില്‍ നിന്നു കഞ്ചാവുമായി കൊച്ചിയിലെത്തിയ ദമ്പതികള്‍ അറസ്റ്റില്‍. അമ്പലമേട് അമൃതകുടീരം കോളനിയില്‍ അരുള്‍ (24), ഭാര്യ വിനോദിനി (20) എന്നിവരാണ് എറണാകുളം ടൗണ്‍ സൗത്ത് പൊലിസിന്റെ പിടിയിലായത്.
ഇവരില്‍ നിന്നു രണ്ടു കിലോ കഞ്ചാവു കണ്ടെടുത്തു. ഇന്നലെ രാവിലെ സൗത്ത് മേല്‍പ്പാലംഅവന്യുറോഡില്‍ ഹൗസിങ് ബോര്‍ഡ് ഓഫിസിന് സമീപത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്. അരുണിന്റെ പക്കല്‍ 1.20 കിലോ ഗ്രാംകഞ്ചാവും വിനോദിനിയുടെ കൈവശം 1.30 കിലോ ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു.
ഇടനിലക്കാര്‍ക്കു കൈമാറാന്‍ കാത്തു നില്‍ക്കുമ്പോഴാണു പിടിയിലായത്. ഇരുവരും തമിഴ്‌നാട് സ്വദേശികളാണ്. ഈ റോഡില്‍ പെയിന്റിങ് തൊഴിലാളിയായിരുന്ന അരുള്‍ അവിടെ ജോലിയെടുക്കുമ്പോഴാണു വിനോദിനിയെ വിവാഹം കഴിച്ചത്. തുടര്‍ന്നു നാട്ടിലെത്തിയ സ്ഥിരമായി തമിഴ്‌നാട്ടില്‍ നിന്നു കഞ്ചാവ് കടത്തി ജില്ലയില്‍ ഇടനിലക്കാര്‍ക്കു വിതരണം ചെയ്യുകയായിരുന്നു.
മുമ്പു അമ്പലമേട് പൊലിസ് സ്റ്റേഷനില്‍ കഞ്ചാവ് പൊതികള്‍ വിതരണം ചെയ്തതിനു പിടിയിലായിട്ടുണ്ട്.
ചെറിയ അളവായതിനാല്‍ ജാമ്യത്തിലിറങ്ങി. ഭാര്യയ്‌ക്കൊപ്പം തമിഴ്‌നാട്ടില്‍ പോയാണു കഞ്ചാവ് കൊണ്ടുവരുന്നത്. ആരും സംശയിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അവിടെ നിന്നു കിലോയ്ക്കു 5000 രൂപയ്ക്കു വാങ്ങുന്ന കഞ്ചാവ് ഇവിടെ പതിന്മടങ്ങു വിലയ്ക്കാണു വിറ്റിരുന്നത്.
തമിഴ്‌നാട് കേന്ദ്രീകരിച്ചു കേരളത്തില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘങ്ങള്‍ ദമ്പതികളെ ലഹരികടത്തിനു കരുവാക്കിയതാണെന്നു സംശയം ഉയര്‍ന്നിട്ടുണ്ട്. സൗത്ത് സി.ഐ സിബി ടോം, എസ്.ഐ ദ്വിജേഷ്, എഎസ്‌ഐ ജോസ്, സീനിയര്‍ സി.പി.ഒ അനില്‍, സിപിഒമാരായ മഹേഷ്, പ്രശാന്ത്, അനില്‍ എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."