കുരുമുളക് വിലയിടിവ്; കര്‍ഷകരും വ്യാപാരികളും ആശങ്കയില്‍
പുല്‍പ്പള്ളി: ഇറക്കുമതി നിയന്ത്രണം പാളിയതോടെ കുരുമുളകിന്റെ വില ഇടിയുന്നത് കര്‍ഷകരേയും വ്യാപാരികളേയും ആശങ്കയിലാക്കുന്നു.
കുരുമുളകിന് സര്‍ക്കാര്‍ 500 രൂപ തറവില പ്രഖ്യാപിച്ചിട്ടും കുരുമുളകിന് ഇപ്പോള്‍ 360 രൂപ മാത്രമാണ് ലഭിക്കുന്നത്. കഴിഞ്ഞ നവംബറില്‍ കുരുമുളകിന് കിലോക്ക് 370 രൂപ ഉണ്ടായിരുന്നപ്പോഴായിരുന്നു സര്‍ക്കാര്‍ 500 രൂപ തറവില ഏര്‍പ്പെടുത്തിയത്.
തറവില പ്രഖ്യാപിച്ചതോടെ 470 രൂപ വരെ വില ഉയര്‍ന്നുവെങ്കിലും സര്‍ക്കാര്‍ തറവില പ്രഖ്യാപനത്തില്‍ നിന്ന് പിന്‍വലിഞ്ഞതോടെ കുരുമുളക് വില കുത്തനെ താഴുകയായിരുന്നു.വ്യാപാരികള്‍ 470 രൂപ വരെ വിലക്ക് വാങ്ങിയ കുരുമുളക് 365 രൂപക്കുപോലും വാങ്ങാന്‍ ആളില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കുരുമുളക് ഇറക്കുമതിയും ജിഎസ്ടിയും നടപ്പാക്കിയതോടെ മുന്‍കാലങ്ങളില്‍ കുരുമുളക് വാങ്ങി സ്റ്റോക്ക് ചെയ്യുന്ന വ്യാപാരികള്‍ കുറഞ്ഞു.
വരള്‍ച്ചയും കൃഷിനാശവും കീടബാധയും മൂലം ജില്ലയില്‍ കുരുമുളക് ഉല്‍പ്പാദനം നാലിലൊന്നായി കുറഞ്ഞിട്ടുണ്ട്. വില ഉയരുമെന്ന് കരുതി വില്‍ക്കാതെ ചരക്ക് സൂക്ഷിച്ച കര്‍ഷകരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. കുരുമുളക് സൂക്ഷിച്ച് വച്ചവര്‍ ബാങ്കുകളിലെ വായ്പതിരിച്ചടവ്, വിവാഹം, വീട് നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കുറഞ്ഞ വിലക്ക് കുരുമുളക് വില്‍ക്കേണ്ട് അവസ്ഥയിലാണ്. പ്രഖ്യാപിച്ച താങ്ങുവില ലഭിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."