മുസ്ലിം ലീഗ് നയങ്ങള്‍ കൈക്കൊള്ളുന്നത് ദീര്‍ഘവീക്ഷണത്തോടെ: കെ.എം ഷാജി
കാഞ്ഞങ്ങാട്: ഫാഷിസ്റ്റു പ്രതിരോധം തീര്‍ക്കാന്‍ മതനിരപേക്ഷ കൂട്ടായ്മക്കു മാത്രമെ സാധിക്കൂവെന്നും മുസ്ലിം ലീഗിന്റെ നയങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ കൈക്കൊള്ളുന്നതാണെന്നും കെ.എം ഷാജി എം.എല്‍.എ. മതനിരപേക്ഷതക്ക് കോണ്‍ഗ്രസ് ആവശ്യമാണെന്ന് ലീഗ് പറഞ്ഞപ്പോള്‍ അതിനെ പരിഹസിച്ച സി.പി.എമ്മും ഇന്ന് അതേക്കുറിച്ചു ചര്‍ച്ച തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ചിത്താരിയില്‍ നടന്ന ചിത്താരി മേഖല മുസ്ലിം ലീഗ് സമ്മേളനത്തിലും മാട്ടുമ്മല്‍ മുഹ മ്മദ് ഹാജി അനുസ്മരണ സമ്മേളനത്തിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കത്വ സംഭവത്തില്‍ പൊതുസമൂഹം എല്ലാ രൂപത്തിലും ഐക്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചിലര്‍ അത് അതി വൈകാരികമാക്കുന്നത് ആ കുടുംബത്തോടും സമൂഹത്തോടും കാണിക്കുന്ന മര്യാദ കേടാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.സി ഖമറുദ്ധീന് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ദേശീയ സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍ ബഷീര്‍ വെള്ളിക്കോത്ത് മാട്ടുമ്മല്‍ മുഹമ്മദ് ഹാജി അനുസ്മരണ പ്രഭാഷണം നടത്തി.ഇബ്രാഹിം പള്ളങ്കോട്, ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ എ. അബ്ദുറഹ്മാന്, കല്ലട്ര മാഹിന്‍ ഹാജി, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ. മുഹമ്മദ് കുഞ്ഞി, ലീഗ് ദേശീയ അംഗം എ. ഹമീദ് ഹാജി , മണ്ഡലം സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുറഹ്മാന്, സി.എം ഖാദര്‍ ഹാജി, മൂസ ഹാജി തെരുവത്ത്, പി.എം ഫാറൂഖ്, മുബാറക് ഹസൈനാര്‍ ഹാജി, സി. മുഹമ്മദ് കുഞ്ഞി, സന മാണിക്കോത്ത്, മുര്‍ഷിദ് ചിത്താരി, കൊവ്വല്‍ അബ്ദുറഹ്മാന്, ബഷീര്‍ മാട്ടുമ്മല്‍, ബക്കര്‍ ഖ്വാജ, അഹമ്മദ് വണ്‍ ഫോര്‍, സി.കെ . അസീസ്, സി.ബി സലീം, പി. ഹസന്, സി.എച്ച് അബ്ബാസ്, അബ്ദുല്ല മുട്ടുന്തല, പി.സി ജാബിര്‍, പി.പി നസീമ, ഷീബ ഉമ്മര്‍, സി. കുഞ്ഞാമിന, ഇബ്രാഹിം പാലാട്ട്, മുഹമ്മദലി പീടികയില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."