താവക്കര എണ്ണ സംഭരണിയില്‍ 'തീപിടിത്തം' ആദ്യം ആശങ്ക, പിന്നെ ആശ്വാസം
കണ്ണൂര്‍: സൈറന്‍ മുഴക്കി ഫയര്‍ ഫോഴ്‌സും പൊലിസും ആംബുലന്‍സും കണ്ണൂര്‍ നഗരത്തിലൂടെ ചീറിപ്പാഞ്ഞപ്പോള്‍ ഏവര്‍ക്കും ആശങ്ക... കാര്യം തിരക്കിയപ്പോള്‍ താവക്കരയിലെ ബി.പി.സി.എല്ലിന്റെ എണ്ണ സംഭരണിയില്‍ തീപിടിച്ചുവെന്നാണ് മറുപടി ലഭിച്ചത്. പിന്നീടാണ് മനസിലായത് സുരക്ഷാ സംവിധാനങ്ങളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കാന്‍ ജില്ലാ ക്രൈസിസ് ഗ്രൂപ്പ് നടത്തിയ മോക് ഡ്രില്ലായിരുന്നുവെന്ന്.
രാവിലെ 11 മണിക്കായിരുന്നു 'തീപിടിത്തം'. ഡീസല്‍ നിറക്കുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ടാങ്കര്‍ ലോറിയില്‍ തീപിടിക്കുകയായിരുന്നു. ഉടന്‍ ബി.പി.സി.എല്ലിലെ വിവിധ വിഭാഗങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തീപിടിത്തം അണക്കാനായി ബി.പി.സി.എല്ലില്‍ സജ്ജീകരിച്ച സംവിധാനങ്ങള്‍ പരാജയപ്പെട്ട് തീ പുറത്തേക്ക് പടര്‍ന്നു. പുറത്ത് നിര്‍ത്തിയിട്ട കാലിയായ ടാങ്കര്‍ ലോറിയിലേക്ക് തീ പടര്‍ന്നതോടെ മാനേജര്‍ ജില്ലാ കലക്ടറെ വിളിച്ച് വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സിലും ആരോഗ്യ വകുപ്പിലും ബി.പി.സി.എല്‍ കമ്യൂണിക്കേഷന്‍ വിഭാഗം വിവരമറിയിച്ചു. ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വിവരം നല്‍കി. ജില്ലാ കലക്ടറുടെ പ്രതിനിധിയായി ഡെപ്യൂട്ടി കലക്ടര്‍ സംഭവ സ്ഥലത്തേക്ക് കുതിച്ചു. 11.16ന് ഫയര്‍ഫോഴ്‌സ് ചീറിപ്പാഞ്ഞെത്തി തീയണക്കാന്‍ തുടങ്ങി. 11.20ന് മെഡിക്കല്‍ ടീമും ആംബുലന്‍സുമെത്തി പരുക്കേറ്റവരെ ജില്ലാശുപത്രിയിലേക്ക് മാറ്റി. കലക്ടറുടെ പ്രതിനിധിയെത്തി ക്ലിയറന്‍സ് നല്‍കി മാത്രമാണ് രക്ഷാപ്രവര്‍ത്തനം അവസാനിച്ചത്. മോക് ഡ്രില്ലിന്റെ ഭാഗമായി താവക്കരയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.
മോക് ഡ്രില്ലിന് ഡെപ്യൂട്ടി കലക്ടര്‍ കെ.കെ അനില്‍കുമാര്‍, ബി.പി.സി.എല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് പി.കെ പത്മനാഭന്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടറും ജില്ലാ ക്രൈസിസ് ഗ്രൂപ്പ് മെംബര്‍ സെക്രട്ടറിയുമായ എ. കണ്ണയ്യന്‍, ജില്ലാ ഫയര്‍ഫോഴ്‌സ് മേധാവി രാംകുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ബി. സന്തോഷ് കുമാര്‍, തസഹില്‍ദാര്‍ കെ. സജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."