മാലിന്യ സംസ്കരണം: ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടും
കണ്ണൂര്‍: ജില്ലാ ട്രഷറിക്ക് പിന്‍വശത്ത് പി.ഡബ്ല്യു.ഡിക്ക് സമീപമായി മാലിന്യങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ അവലോകന യോഗം ചേര്‍ന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക ശല്യം രൂക്ഷമായതിനാല്‍ ഇന്‍സിനറേറ്റര്‍ വാങ്ങുന്നതിന് പി.ഡബ്ല്യു.ഡിയോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. മാലിന്യങ്ങള്‍ ദിവസേന ശേഖരിച്ച് കൊണ്ടുപോകാന്‍ കോര്പറേഷന് നിര്‍ദേശം നല്‍കും.
ജില്ലാ ഭാഗ്യക്കുറി ഓഫിസ്, ജില്ലാ സൈനിക വെല്‍ഫെയര്‍ ഓഫിസ് എന്നിവയുടെ പിറകിലുള്ള ഓട സ്ലാബിട്ട് മൂടണമെന്നും പഴയ പ്ലാനിങ് ഓഫിസിന് പിറകിലുള്ള സെപ്റ്റിക് ടാങ്കിലെ ചോര്‍ച്ച ശാശ്വതമായി പരിഹരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഓഫിസുകളില്‍ ലഭിക്കുന്ന പൈപ്പ് ജലം പരിശോധിക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റിക്ക് കത്ത് നല്‍കും. കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് യോഗം ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."