ജാട്ട് പ്രക്ഷോഭം: ഹരിയാനയില്‍ സുരക്ഷ ശക്തമാക്കി
ചണ്ഡീഗഡ്: സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായക്കാര്‍ നടത്തുന്ന രണ്ടാംഘട്ട സമരത്തെ നേരിടാന്‍ ഹരിയാനയില്‍ വന്‍ സുരക്ഷാ സന്നാഹം. ആദ്യഘട്ടത്തില്‍ 30 പേര് മരിക്കുകയും കോടികളുടെ നാശ നഷ്ടവുമുണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വന്‍ സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
48 കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളെയാണ് ക്രമസമാധാന പ്രശ്നങ്ങളുള്ള വിവിധ ജില്ലകളില്‍ വിന്യസിച്ചിരിക്കുന്നത്. 7 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. മൊബൈല്‍ ഇന്റര്‍നെറ്റിനും എസ്.എം.എസിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
അഖിലേന്ത്യാ ജാട്ട് ആരക്ഷന്‍ സംഘര്‍ഷ് സമിതിയാണ് 15 ദിവസം നീളുന്ന രണ്ടാംഘട്ട പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നുന്നത്. സമരം സമാധാനപരമായിരിക്കുമെന്ന് സമുദായ നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എങ്കിലും ആദ്യഘട്ടത്തില്‍ ഉണ്ടായ വ്യാപക അക്രമണം മുന്‍നിര്‍ത്തിയാണ് ഇത്രയേറെ സുരക്ഷ ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."