ആയുധങ്ങള്‍ കണ്ടെടുത്ത സംഭവം: പ്രതിയെ കോടതിയില്‍ ഹാജരാക്കി
കുമ്പള: വാടക മുറിയില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്ത കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കി. മുംബൈ പോര്‍വിളി സ്വദേശി സി.എച്ച് ഭാസ്‌കരനെയാണ് അതീവ സുരക്ഷാ സന്നാഹത്തോടെ കാസര്‍കോട് കോടതിയിലേക്ക് കൊണ്ടുവന്നത്. തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന ഭാസ്‌കരനെ പ്രൊഡക്ഷന്‍ വാറന്റ് പ്രകാരമാണ് കോടതിയിലേക്കു കൊണ്ടുവന്നത്. കുബണൂരിലെ ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് വന്‍കൊള്ള സംഘം താമസിച്ചു വരുന്നതായി പൊലിസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കേസിന്റെ തുടക്കം. 2014 ഒക്ടോബര്‍ 21 നായിരുന്നു സംഭവം. തുടര്‍ന്നു കുമ്പള പൊലിസ് ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ റിവോള്‍വര്‍, വെടിയുണ്ടകള്‍, വാളുകള്‍, പ്ലാസ്റ്ററുകള്‍, മൊബൈല്‍ ഫോണുകള്‍, കാര്‍ എന്നിവ കണ്ടെടുത്തിരുന്നു.
കേസില്‍ ഭാസ്‌കരന്‍ രണ്ടാം പ്രതിയാണ്. ഇയാളെ കൂടാതെ ഉപ്പള മണ്ണംകുഴിയിലെ അബ്ദുല്‍ അസീസ്, കര്‍ണാടക കാര്‍ക്കളയിലെ ജയശീലന്‍, മുംബൈയിലെ ദീദാ നാഥ് നന്ദന്‍, മൃത്യുഞ്ജയ എന്നിവരാണ് കേസിലെ പ്രതികള്‍. അതിനിടെ മറ്റൊരു കേസില്‍ അറസ്റ്റിലായി ഭാസ്‌കരന്‍ തിഹാര്‍ ജയിലില്‍ ആയതോടെ കേസന്വേഷണ സംഘം ഇയാള്‍ക്കെതിരേ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കാന്‍ കോടതിയോട് അപേക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി ഇയാള്‍ക്കെതിരേ പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചത്. ഇതേ തുടര്‍ന്ന് യന്ത്രത്തോക്കുകളേന്തിയ ആറു പേരുടെ സുരക്ഷയോടെയാണ് ഇന്നലെ ഭാസ്‌കരനെ കാസര്‍ക്കോട്ടെ കോടതിയില്‍ എത്തിച്ചത്. തുടര്‍ന്ന് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."