ബാങ്കില്‍ പണയപ്പെടുത്തിയ സ്വര്‍ണം മാറി; യുവതി പൊലിസില്‍ പരാതി നല്‍കി
കുമ്പള: കേരള ഗ്രാമീണ്‍ ബാങ്ക് ബന്തിയോട് ശാഖയില്‍ പണയസ്വര്‍ണം മാറി നല്‍കിയെന്നു പരാതി. ഇച്ചിലംങ്കോട് സ്വദേശിനി 25,000 രൂപയ്ക്കു പണയപ്പെടുത്തിയ സ്വര്‍ണം തിരിച്ചെടുക്കാന്‍ ചെന്നപ്പോഴാണു മാറി നല്‍കിയത്. ഇതേ തുടര്‍ന്നു യുവതി കുമ്പള പൊലിസില്‍ പരാതി നല്‍കി. ഇച്ചില്ലംങ്കോട് ജുമാ മസ്ജിദിനു സമീപത്തെ അബ്ദുല്‍ റസാഖിന്റെ ഭാര്യ നെഫീസയാണു പരാതി നല്‍കിയത്. ഒരു സെറ്റ് കമ്മലും മാലയും അടക്കം മൂന്നു പവന്‍ തൂക്കമുള്ള സ്വര്‍ണമാണ് 2016ല്‍ പണയപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 2600 പലിശ അടക്കുകയും ചെയ്തു. പിന്നീട് മാനേജര്‍ വിളിച്ച് നിങ്ങളുടെ സ്വര്‍ണം മാറിപ്പോയിട്ടുണ്ടെന്നും തിരിച്ചെടുക്കുന്നസമയം ശരിയാക്കി തരാമെന്നു പറയുകയും ചെയ്തു.
എഴു മാസത്തിനു ശേഷം ബാങ്കില്‍ നിന്നു സ്വര്‍ണം എടുക്കാന്‍ ചെന്നപ്പോള്‍ മറ്റാരുടേയോ സ്വര്‍ണമാണ് നല്‍കിയതെന്നും പറയുന്നു.
ഈ സമയം യുവതി തന്റെ സ്വര്‍ണം തന്നെ വേണമെന്ന് പറഞ്ഞ് ബഹളം വെക്കാന്‍ തുടങ്ങിയതോടെ മാനേജര്‍ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. ഇതേ തുടര്‍ന്നാണ് യുവതി പൊലിസില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."