കത്‌വ സംഭവം: പ്രതിഷേധ പ്രകടനം നടത്തി
പുതുക്കാട്: കാശ്മീരില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ചുകൊന്ന സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് പെന്‍ഷനേഴ്‌സ് യൂണിയന്‍ വനിതാ കമ്മിറ്റി പുതുക്കാട് വായ് മൂടിക്കെട്ടിയ പ്രകടനം നടത്തി. വിവിധ സംസഥാനങ്ങളില്‍ പിഞ്ചു കൂട്ടികള്‍ ലൈംഗികമായി പീഡനത്തിന് ഇരയാവുകയും ഐക്യ രാഷ്ട്ര സഭയില്‍ വരെ കുറ്റവാളികളെ പിടികൂടുന്നതിലെ അനാസ്ഥക്കെതിരേ വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തില്‍ സ്ത്രീ സുരക്ഷാ ഉറപ്പാക്കണമെന്നും കുറ്റവാളികളെ തുറുങ്കിലടക്കണമെന്നും പെന്‍ഷനേഴ്‌സ് യൂനിയന്‍ കൊടകര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. യൂനിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം. തുളസി ഉദ്ഘാടനം ചെയ്തു. എം.എ ജോസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.കെ കാര്‍ത്തികേയന്‍, കെ.എം ശിവരാമന്‍, എം.കെ റപ്പായി സംസാരിച്ചു. കെ.കെ ഭാരതി സ്വാഗതവും കെ.ഒ പൊറിഞ്ചു നന്ദിയും പറഞ്ഞു.
ആനന്ദപുരീ: കത്‌വയില്‍ ലൈംഗികാതിക്രത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ആനന്ദപുരത്ത് പ്രതിഷേധജ്വാല നടത്തി. യൂത്ത് കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധജ്വാല ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിധിന്‍ വെള്ളയത്ത് അധ്യക്ഷനായി. എം.എന്‍ രമേഷ്, സി.ആര്‍ ജെയിംസ്, കെ.കെ സന്തോഷ് സംസാരിച്ചു.
ചേലക്കര: കത്‌വ പീഡന കൊലക്കേസില്‍ പ്രതികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പഴയന്നൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ശൗഖത്തലി അന്‍വരി ഉദ്ഘാടനം ചെയ്തു. പി.വൈ ഇബ്രാഹിം അന്‍വരി, അബ്ബാസ് ദാരിമി, യൂസഫ്, നസീര്‍, എം.എസ്. മുഹമ്മദ് കുട്ടി ഹാജി സംസാരിച്ചു.
മാള: ജമ്മു കാശ്മീരിലെ കത്‌വയില്‍ എട്ട് വയസ്‌കാരിയെ തട്ടികൊണ്ടു പോയി ക്ഷേത്ര മുറിയില്‍ തടവിലിട്ട് ബലാല്‍സംഘം ചെയ്തു കൊന്നതില്‍ പ്രതിഷേധിച്ച് മാളയില്‍ നാളെ വൈകിട്ട് നാലു മണിക്ക് പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടക്കും. സാഹത്യകാരനും, നിരൂപകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് മുഖ്യ പ്രഭാഷണം നടത്തും. എം.എല്‍.എ വി.ആര്‍ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ-സാംസ്‌കാരിക സാമുദായിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ എ.എ അഷ്‌റഫ്, സാലി, സജീര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."