കാര്‍ഷിക യന്ത്രങ്ങള്‍ക്കും യൂറിയക്കും വിലകൂടി; കര്‍ഷകര്‍ ദുരിതത്തില്‍
കഞ്ചിക്കോട്: സംസ്ഥാനത്ത് ജി.എസ്.ടി. സംവിധാനം നടപ്പിലാക്കിയ ശേഷവും കര്‍ഷകര് കൂടുതലായും ഉപയോഗിക്കുന്ന യൂറിയ ലഭ്യമല്ലാത്തതും കാര്‍ഷിക യന്ത്രങ്ങളുടെ വില വര്‍ധിച്ചതും കര്‍ഷകരെ ദുരിതത്തിലാക്കി. 12 ശതമാനമാണ് സംസ്ഥാനത്ത് വില്‍പ്പന നടത്തുന്ന രാസവളങ്ങള്‍ക്ക് നികുതി നിശ്ചയിച്ചിട്ടുള്ളതെങ്കിലും കര്‍ഷകരുടെ പ്രതിരോധത്തെ തുടര്‍ന്ന് ഇതു അഞ്ചു ശത്മാനമാക്കുമെന്ന് പറഞ്ഞിരുന്നു.
ഇതനുസരിച്ച രാസവളത്തിന്റെ വില കുറയണമെന്നിരിക്കെ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ നടപടിയെടുക്കാത്തതിനാല്‍ രാസവളത്തിനിപ്പോള്‍ 5 മുതല്‍ 10 ശതമാനം നികുതിയാണ് വ്യാപാരികള്‍ ഈടാക്കുന്നത്. രാജ്യത്ത് ജി.എസ്.ടി. നടപ്പിലാക്കിയതോടെ യൂറിയ 50 കിലോയുടെ ചാക്കിന് 295 രൂപയും പൊട്ടാഷിന് 624 രൂപയും ഫാക്ടംഫോസ്, അമോണിയ എന്നിവക്ക് 893 ഉം 675 ഉം രൂപ ഈടാക്കുമ്പോള്‍ ഡി.ഓ.പി. എം.ഒ.പി. എന്നിവക്ക് 550 രൂപയുമാണ് ജില്ലയില്‍ കര്‍ഷകര്‍ നല്‍കേണ്ടണ്ട വില.
എന്നാല്‍ ഡി.എ.പി ഒരു ടണ്ണിന് 22000 രൂപയും പൊട്ടാഷിന് 10000 രൂപയുമാണ് ഇപ്പോഴത്തെ വിലയെന്നിരിക്കെ ഇവ രണ്ടും നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് അത്യന്താപേക്ഷിതമാണ്. മുന്‍ വര്‍ഷങ്ങളില്‍ രാജ്യത്ത് 25 മില്യണ്‍ ടണ്‍ യൂറിയ ഉല്‍പാദിപ്പിച്ചിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം 22 മില്യണ്‍ ടണ്ണായി കുറഞ്ഞു. ജില്ലയില്‍ സമയത്തിന് യൂറിയ കിട്ടാത്തതിനാല്‍ കര്‍ഷകര്‍ക്കു വിളയിറക്കുന്നിലും നെല്ലുല്‍പ്പാദനത്തെയും ബാധിക്കുന്ന സ്ഥിതിയാണ്.
കര്‍ഷകര്‍ക്കുള്ള രാസവള സബ്‌സിഡിയായി 72.438 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ വര്‍ഷങ്ങളിലനുവദിച്ചതെന്നിരിക്കെ ഇപ്പോള്‍ 70000 കോടിയായി കുറച്ചിരിക്കുകയാണ്. രാസവളങ്ങളുടെ ട്രാക്ടറുകളുടെ സ്‌പെയര്‍പാര്‍ട്‌സുകളുടെയും നികുതി കര്‍ഷകരെ കണ്ണീരിലാഴ്ത്തിയിരുക്കുകയാണ്.
രാസവളങ്ങള്‍ക്കും വലിയ വില നല്‍കുന്നതിനുപുറമെ കര്‍ഷകര്‍ക്ക് കൊയ്ത്തിനും മറ്റുമായി ട്രാക്ടര്‍ കുബോട്ട, കൊയ്ത്ത് മെതിയന്ത്രങ്ങളെന്നിവയുടെ വാടകയിനത്തിനും ഭീമമായ തുക നല്‍കണമെന്നിരിക്കെ കര്‍ഷകര്‍ കൃഷിരീതിയില്‍ നിന്നും ചുവടുമാറ്റുന്ന സ്ഥിതിയാണ്. മാത്രമല്ല രാസവളങ്ങള്‍ ലഭിക്കണമെങ്കില്‍ രാസവളവിതരണക്കാര്‍ പോയിന്റെ ഓഫ് സെയില്‍ (പി.ഒ.എസ്.) മെഷീന്‍ സ്ഥാപിക്കണമെന്നും അതനുസരിച്ച് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.ടി ) വഴി സബ്‌സിഡി കര്‍ഷകരുടെ അക്കൗണ്ടിലെത്തുമെന്നും പറഞ്ഞിരുന്നുവെങ്കിലും ഇതിനായി കര്‍ഷകര്‍ ആധാറുമായെത്തി വിരലടയാളം പതിക്കലടക്കമുള്ള നടപടികള്‍ തടസം സൃഷ്ടിക്കുന്നു. മഴകുറഞ്ഞതും കാലവസ്ഥാ വ്യത്യയാനവുമെല്ലാം കാര്‍ഷിക മേഖലയെ പ്രതിസന്ധിയാക്കുമ്പോള്‍ യൂറിയ ക്ഷാമവും സബ്‌സിഡി സംബന്ധിച്ച വിലകളും കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."