HOME
DETAILS

മന്ത്രി എ.കെ ബാലന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഇരവാലന്‍ സമുദായ ഐക്യദാര്‍ഢ്യസമിതി

  
backup
April 20 2018 | 06:04 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%8e-%e0%b4%95%e0%b5%86-%e0%b4%ac%e0%b4%be%e0%b4%b2%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d


കൊല്ലങ്കോട് : ഇരവാലന്‍ വിഭാഗത്തിന്റെ സമരം മന്ത്രി എ.കെ.ബാലന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സമരക്കാര്‍. ഇരവാലന്‍ സമുദായ ഐക്യദാര്‍ഢ്യസമിതിയാണ് ഏപ്രില്‍ 25ന് എ.കെ.ബാലന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നത്.
സമരം 114 ദിവസങ്ങള്‍ കടന്നിട്ടും സര്‍ക്കാര്‍ അവഗണക്കെതിരെയാണ് മാര്‍ച്ച്.ഇരവാലന്‍ വിഭാഗത്തിന് പട്ടികവര്‍ഗ്ഗ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാവശ്യപെട്ടു കൊണ്ട് സിസംബര്‍ 27 നാണ് കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തിലുള്ളവര്‍ കൊല്ലങ്കോട് രണ്ട് വില്ലേജിനു മുന്നില്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചത്. സമരവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ കെ.ബാബു.എം.എല്‍.എ.യുടെ സബ്മിഷന്‍ അവതരിപ്പിച്ചപ്പോള്‍ നിര്‍ണ്ണയം മൂന്നു മാസത്തിനകമെന്നാണ് മന്ത്രി എ.കെ.ബാലന്‍ നിയമസഭയില്‍ മറുപടി നല്‍കിയത്.
കിര്‍ത്താഡ്‌സിന്റെ പഠന റിപ്പോര്‍ട്ട് സര്‍ക്കാറിന് മൂന്നു മാസത്തിനകം ലഭിച്ചാല്‍ മാത്രമാണ് സര്‍ക്കാറിന് അന്തിമ തീരുമാനം എടുക്കാനാവൂ എന്ന് നിയമസഭയില്‍ മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇരവാലന്‍ വിഭാഗക്കാര്‍ 114 ദിവസങ്ങളായി സമരം നടത്തിയും പരിഹരിക്കാന്‍ വൈകുന്നതിനാല്‍ കോളനികളിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ അവകാശങ്ങള്‍ നിക്ഷേധിക്കപ്പെടുന്നതിനെതിരേയാണ് മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നതെന്ന് സമരക്കാര്‍ പറഞ്ഞു. ജാതി നിര്‍ണയത്തിനായി കിര്‍ത്താഡ്‌സ് മൂന്നു തവണ് കൊല്ലങ്കോട് പഞ്ചായത്ത് പരിധിയിലെ 16 ഊരുകള്‍ സന്ദര്‍ശിച്ചു. 111 ഊരു നിവാസികളുടെ കുടുംബങ്ങളെ നേരില്‍ വിവരങ്ങള്‍ അന്വേഷിച്ചത്. ഇരവാല വിഭാഗത്തിന്റെ വംശവൃക്ഷാവലി തയ്യാറാക്കി ഓരോ കുടുംബങ്ങളുടേതുമായി ഒത്തു നോക്കി അന്തിമ പഠന റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കാനാണ് മൂന്നു മാസകാലാവധി കിര്‍ത്താഡ്‌സ് ചോദിച്ചിട്ടുള്ളതെന്ന് മന്ത്രി മറുപടിയില്‍ നിയമസഭയില്‍ ആഴ്ച്ചകള്‍ക്കു മുമ്പ് പറഞ്ഞത്.
കൊല്ലങ്കോട് ,എലവഞ്ചേരി പഞ്ചായത്തുകളിലെ ചാത്തന്‍പാറ, മാത്തൂര്‍ കളം, കല്ലേരിപൊറ്റ, കൊട്ടകുറിശ്ശി , പുത്തന്‍പാടം, പറത്തോട് , വേങ്ങപ്പാറ , നെന്മേനി, മരുതി , കൊടുവാള്‍പ്പാറ, കരോട്ട് പാറ, ചേപ്പലോട് , ആമൂര്‍, പയ്യല്ലൂര്‍ ലക്ഷം വീട് എന്നിവിടങ്ങളിലുള്ളവരാണ് 114 ദിവസമായി കുടില്‍ കെട്ടി സമരം നടത്തി വരുന്നത്. എത്രയും വേഗത്തില്‍ തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. അത് നടപ്പിലാക്കത്തിനെതിരേയാണ് സമരം ശക്തമാക്കുന്നതെന്ന് ഇരവാലന്‍ സമുദായ ഐക്യദാര്‍ഢ്യ സമിതി പ്രവര്‍ത്തകനായ വി.രാജു പറഞ്ഞു. ജാതി നിര്‍ണയം നടത്തുവാന്‍ സര്‍ക്കാറിന് സാധിക്കുമെന്നിരിക്കെ കോളനി വാസികളെ വീണ്ടും സമരത്തിലേക്ക് നീട്ടിക്കൊണ്ടു പോകുന്ന സര്‍ക്കാര്‍ നിലപാടിനെതിരേയാണ് മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നതെന്ന് ഇരവാലന്‍ സമുദായ നേതാക്കള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago
No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഭീകരാക്രമണത്തിൽ നടുങ്ങി തുർക്കി; വെടിവെപ്പിലും,സ്ഫോടനത്തിലും നിരവധിപേർ കൊല്ലപ്പട്ടു

International
  •  2 months ago