16 യുവതികള്‍ക്ക് സമൂഹവിവാഹം 29ന്
കൊടുവായൂര്‍: കൊടുവായൂര്‍ മേലെപ്പള്ളി ആണ്ട് നേര്‍ച്ച 16 പേര്‍ക്ക് സമൂഹ വിവാഹം നടത്തും. നേര്ചയുടെ ഭാഗമായാണ് 16 നിര്‍ധന യുവതികള്‍ക്ക് സമൂഹ വിവാഹത്തിലുടെ മേലേപ്പള്ളി മഹല്ല് കമ്മിറ്റി മംഗല്യഭാഗ്യം സാഹചര്യമൊരുക്കുന്നത്.
അഞ്ച് പവന് സ്വര്‍ണവും 25,000 രൂപയുമാണ് വധുവിന് മേലേപ്പള്ളി കമ്മിറ്റി നല്‍കുന്നത്. 2011 മുതല്ക്കാണ് മേലേപ്പള്ളി നേര്‍ച്ചയുടെ ഭാഗമായി സമൂഹ വിവാഹം നടത്തി വരുന്നതെന്ന് കമ്മിറ്റി ഭാരവാഹിയായ എ.എം.ഹനീഫ പറഞ്ഞു. ഇതു വരെ 83 പേര്‍ക്ക് വിവാഹം നടത്തിക്കൊടുക്കുവാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു.
വധുവിന് വസ്ത്രം, നിസ്കാര കുപ്പായം, ഖുര്‍ആന്‍ എന്നിവയും വരന് വസ്ത്രം കൈ ഘടികാരം എന്നിവയും കമ്മിറ്റി നല്‍കും. വിവാഹദിനത്തില്‍ കൊടുവായൂരില്‍ എല്ലാവര്ക്കും ഭക്ഷണം നല്‍കും. സമൂഹ വിവാഹത്തിനു ശേഷവും വധു വരന്മാരുടെ ബന്ധങ്ങള്‍ നല്ല രീതിയില്നിലനില്ക്കുന്നതിന് നിരന്തരമായ അന്വേഷണങ്ങളും കമ്മിറ്റി നടത്താറുണ്ടെന്ന് മഹല്ല് പ്രസിഡന്റ് അബ്ദുള്‍ കരീം ഹാജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
3000 ല്‍ അധികം അംഗങ്ങള്‍ ഉള്ള മഹല്ലില്‍ ഇതര സമുദായ യുവതികളെയും അടുത്ത സമൂഹ വിവാഹത്തില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കെ.എസ്.എ. അബ്ദുള്‍ റസാഖ്, ടി.എം.ഫാറൂഖ്, നസീമുദ്ദീന്, അന്‍വര്‍ ബാക്ഷ, ഹാരിസ്, ഷംസുദീന്‍ ഹാജി, അബാസ്, അബ്ദുള്‍ മജീദ്, അബ്ദുള്‍ കരീം ,മുഹമ്മദ് കാസിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."