HOME
DETAILS

തൃശൂരിന്റെ സ്വന്തം തീറ്ററപ്പായിയുടെ കഥ സിനിമയാകുന്നു

  
backup
April 20 2018 | 06:04 AM

%e0%b4%a4%e0%b5%83%e0%b4%b6%e0%b5%82%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b1%e0%b5%8d-2



എരുമപ്പെട്ടി: തൃശൂര്‍ക്കാരുടെ സ്വന്തം തീറ്ററപ്പായിയുടെ കഥ സിനിമയാകുന്നു. വിനു രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍.എല്‍.വി രാമകൃഷ്ണനാണ് തീറ്ററപ്പായിയായി വേഷമിടുന്നത്.
സിനിമയുടെ ചിത്രീകരണം തൃശൂര്‍ എരുമപ്പെട്ടിയില്‍ ആരംഭിച്ചു. ഒടുങ്ങാത്ത വിശപ്പുമായി തൃശൂരിന്റെ നഗരവീഥിയിലൂടെ തോള്‍ സഞ്ചിയും തൂക്കി അലഞ്ഞ് നടന്നിരുന്ന റപ്പായി ചേട്ടനെ തൃശൂരുകാര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ആദ്യകാലത്ത് പരിഹാസ കഥാപാത്രമായിരുന്ന റപ്പായി ചേട്ടന്‍ പിന്നീട് തൃശൂരുകാരുടെ സ്വന്തം തീറ്ററപ്പായിയായി മാറുകയായിരുന്നു. റപ്പായി ചേട്ടന് സദ്യയൊരുക്കാന്‍ ഭക്ഷണശാലകളും ക്ലബ്ബുകളും, സംഘടനകളും മത്സരിച്ചു.
തൃശൂരിനകത്തും പുറത്തും തീറ്ററപ്പായിയുടെ പേരില്‍ തീറ്റ മത്സരങ്ങള്‍ക്ക് വേദികളൊരുങ്ങിയിരുന്നു. ആസ്വാദകര്‍ക്ക് താനൊരു കാഴ്ചവസ്തുവാണെന്നറിയാമെങ്കിലും വിശപ്പെന്ന യഥാര്‍ഥ്യത്തിന് മുന്നില്‍ റപ്പായിചേട്ടന്‍ അത് കണ്ടില്ലെന്ന് നടിച്ചു.
പരിഹാസങ്ങളേയും, അഭിനന്ദനങ്ങളേയും ചെറുപുഞ്ചിരിയോടെ സ്വീകരിച്ച് വയറ് നിറച്ച് നടന്നകലുമ്പോള്‍ നിറഞ്ഞ് തുളുമ്പുന്ന കണ്ണുകളെ കാഴ്ചക്കാരില്‍ നിന്നും മറച്ചു വയ്ക്കാന്‍ റപ്പായി ചേട്ടന്‍ ശ്രദ്ധിച്ചിരുന്നു. ഇതായിരുന്നു തൃശൂരുകാരുടെ സ്വന്തം തീറ്ററപ്പായി.
തീറ്ററപ്പായിയുടെ യഥാര്‍ഥ ജീവിതത്തിലേക്ക് സിനിമ കടന്നു ചെല്ലുന്നില്ല. തീറ്ററപ്പായിയെന്ന കഥാപാത്രത്തെ മാത്രമെടുത്ത് മറ്റൊരു പശ്ചാത്തലത്തിലാണ് സിനിമയൊരുക്കുന്നത്. കലാഭവന്‍ മണിയെ നായകനായി കണ്ടാണ് സംവിധായകന്‍ വിനു രാമകൃഷ്ണന്‍ സിനിമയുടെ കഥയും തിരക്കഥയും തയ്യാറാക്കിയത്. മണിയുടെ മരണ ശേഷം തീറ്ററപ്പായിയുടെ വേഷം അനുജന്‍ രാമകൃഷ്ണനിലേക്ക് എത്തുകയായിരുന്നു. രാമകൃഷ്ണന്‍ ആദ്യമായി നായകനാകുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.
കെ.ബി.എം ക്രിയേഷന് വേണ്ടി വിക്രമന്‍ സ്വാമി നിര്‍മിക്കുന്ന ചിത്രത്തില്‍ സോണി അഗര്‍വാളാണ് നായിക. കെ.പി.എ.സി ലളിത, സായികുമാര്‍, പത്മരാജ് രതീഷ്, ബാബു നമ്പൂതിരി, ശശി കലിംഗ, ഹരീഷ് പിഷാരടി, ശിവജി ഗുരുവായൂര്‍, ഗഞ്ചാ കറുപ്പ് എന്നിവരും പ്രധാന കഥാപാത്രങ്ങള്‍ക്ക് വേഷമിടുന്നു.
ഛായഗ്രഹണം അജയന്‍ വിന്‍സെന്റും, കലാസംവിധാനം ലാല്‍ജിത്തും നിര്‍വഹിക്കുന്നു. അനില്‍ മാത്യുവാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പ്രകാശ് ആര്‍. നായര്‍, പ്രദീപ് വള്ളിക്കാവ് എന്നിവരാണ് അസോസിയേറ്റ് ഡയരക്ടര്‍മാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago