HOME
DETAILS
MAL
രാജ്യത്ത് ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലേക്ക്
backup
April 20 2018 | 06:04 AM
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക്. മുംബൈയില്‍ പെട്രോള്‍ വില 82രൂപയിലെത്തി. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.08രൂപയും കൊല്‍ക്കത്തയില്‍ 76.78 രൂപയുമാണ്.
പെട്രോള്‍ വിലയില്‍ ഒരു പൈസയും ഡീസല്‍ വിലയില്‍ നാലുപൈസയുമാണ് വെള്ളിയാഴ്ച കൂടിയത്.
ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് വെബ്സൈറ്റ് അനുസരിച്ച് 2013 സെപ്തംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികളും ഇന്ധന വില ഉയരുന്നതിന് കാരണമാണ്. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിക്കുമ്പോഴും രാജ്യത്തെ നികുതി കുറയ്ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. 2017 ഒക്ടോബറില്‍ എക്സൈസ് ഡ്യൂട്ടി രണ്ട് രൂപ കുറച്ചിരുന്നുവെങ്കിലും അത് വിപണിയില്‍ കാര്യമായ സ്വാധീനെ ചെലുത്തിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."