HOME
DETAILS

വിഷരഹിത പച്ചക്കറി പദ്ധതി:വിജയം നൂറുമേനിയിലേക്ക്

  
backup
April 20 2018 | 06:04 AM

%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4-2

 

 

പാലക്കാട് : വിഷരഹിത പച്ചക്കറി (സേഫ് റ്റു ഈറ്റ്) ഉല്പാദനത്തില്‍ കൃഷി വകുപ്പ്, കാര്‍ഷിക സര്‍വകലാശാല, ഹോര്‍ട്ടികോപ്പ്, വി.എഫ്.പി.സി.കെ, സ്റ്റേറ്റ് ഹോര്‍ട്ടിമിഷന്‍ എന്നീ സ്ഥാപനകളുടെ സംയുക്ത പ്രവര്‍ത്തനം ഫലം കണ്ടു തുടങ്ങി. 2017 ല്‍ കേരളത്തിലെ കൃഷിയിടങ്ങളിലുല്‍പാദിപ്പിച്ച പച്ചക്കറി സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നും 93.6% വും വിഷാംശം തീരെയില്ലാത്തവയാണെന്ന് തെളിഞ്ഞു.
കേരളാ കാര്‍ഷിക സര്‍വകലാശാലയിലെ ലാബില്‍ 543 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 38 സാമ്പിളുകളില്‍ മാത്രമാണ് നേരിയ തോതില്‍ വിഷത്തിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞത്. അതില്‍ തന്നെ 4 സാമ്പിളുകളില്‍ മാത്രമാണ് പച്ചക്കറിയില്‍ ഉപയോഗിച്ച് കൂടാത്ത മരുന്നിന്റെ അംശം കണ്ടെത്തിയത്. നല്ല കൃഷി പരിപാലന പദ്ധതി വഴി കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന മുഴുവന്‍ പച്ചക്കറികളും പഴങ്ങളും വിഷവിമുക്തമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഊജ്ജിതപ്പെടുത്തുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇതിനായി കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരോടൊപ്പം പെസ്റ്റ് സര്‍വയലന്‍സ് ഗ്രൂപ്പ്, പെസ്റ്റ് സകൗട്ട്‌സ്, പ്ലാന്‍ ഹെല്‍ത്ത് ക്ലിനിക് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ എന്നിവരുടെ പ്രവര്‍ത്തനം, കൃഷിക്കാരുടെ കൃഷിയിടത്തിലേക്ക് കൂടുതല്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുകയും ചെയ്ത് വരുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷത്തെ കൃഷി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്തുളള ഇടപെടലുകളുടെ ഫലം കണ്ടുവെന്നതിന്റെ തെളിവാണ് കാര്‍ഷിക സര്‍വ്വകലാശാല നടത്തിയ പരിശോധന റിപ്പോര്‍ട്ട്. വിള പരിപാലനത്തില്‍ സംസ്ഥാനത്ത് കീടാശിനിയുടെ പ്രയോഗത്തില്‍ ശാസ്ത്രീയമായ രീതി കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ കൂടുതല്‍ ശക്തമായ നടപടികളുമായി കൃഷി വകുപ്പ് മുന്നോട്ട് പോകും. കീടാനാശിനികളുടെ ഉപയാഗം കുറച്ച് കൊണ്ട് വരാനായി കൃഷി ഓഫീസറുടെ വിദഗ്ദ്ധ ഉപദേശത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കീട നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിനുള്ള വിപുലമായ ക്യാംപയിനുകള്‍ വ്യാപിപ്പിക്കും. ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്കുള്ള അജ്ഞതയും ശ്രദ്ധക്കുറവും പരിഹരിക്കാനുള്ള ശ്രമങ്ങളാണ് വകുപ്പ് നടത്തുക.
കീടനാശിനികളുടെ വില്പനയും ഉപയോഗത്തിലും ശക്തമായ നിയന്ത്രണം കൊണ്ടുവരുന്നതിനും ഇക്കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കുന്നതിനും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വിദഗ്ദ്ധരടങ്ങുന്ന ഒരു എന്‍ഫോര്‍ഴ്‌സ്‌മെന്റ് ടീമിനെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. നിലവിലുള്ള സംവിധാനങ്ങള്‍ കൂടുതല്‍ ക്രിയാത്മകമാക്കിക്കൊണ്ടുള്ള നടപടികള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കൈക്കൊണ്ടിരുന്നതിന്റെ വെളിച്ചത്തിലാണ് മുന്‍ വര്‍ഷങ്ങളില്‍ പച്ചക്കറിസാമ്പിളുകള്‍ പരിശോധിച്ചതില്‍ 18% സാമ്പിളുകളില്‍ വിഷാംശം കണ്ടെത്തിയിരുന്നത് ഇപ്പോള്‍ 6.4% മായി കുറക്കാന്‍ കഴിഞ്ഞു.
പുതിയതായി രൂപീകരിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ടീമിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതോടെ പൂര്‍ണ്ണമായും കേരളത്തെ സുരക്ഷിത ഭക്ഷ്യോല്‍പാദന സംസ്ഥാനമാക്കി മാറ്റാന്‍ കഴിയും നിയന്ത്രിത കീടനാശിനികളുടെ ഉപയോഗം കൃഷി ഓഫീസറുടെ കുറുപ്പടിയുടെ (പ്രിസ്‌കൃപ്ഷന്റെ) അടിസ്ഥാനത്തില്‍ മാത്രമെ വില്പന നടത്താവൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കുന്നതാണ്. പ്രിസ്‌കൃപ്ഷനില്‍ ശുപാര്‍ശ ചെയ്ത കീടനാശിനിയിലെ അളവും വില്പന നടത്തിയ കീടനാശിനിയുടെ അളവും തുല്യമാകുന്ന അവസ്ഥയിലേക്ക് കേരള സംസ്ഥാനത്തെ മാറ്റുക എന്നുളളതാണ് ലക്ഷ്യമിടുന്നത്.
നമ്മുടെ കൃഷിക്കാര്‍ക്ക് വേണ്ടത്ര അറിവില്ലായ്മയാണ് വിഷവീര്യം കൂടിയതും അന്തര്‍വ്യാപനശേഷിയുളളതും ദീര്‍ഘകാലം വിഷവീര്യം നിലനില്‍ക്കുന്നതുമായ മരുന്നുകള്‍ ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രിസ്‌കൃപ്ഷന്‍ നിര്‍ബന്ധമാക്കിയത്. ഇതോടൊപ്പം ജൈവകാര്‍ഷിക മേഖലയായി പ്രഖ്യാപിച്ച കാസര്‍കോട് ജില്ലയില്‍ നല്ല കാര്‍ഷികമുറകള്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിജയപ്രദമായി നടത്തി വരുന്നു.
മറ്റ് ജില്ലകളിലും പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതിയില്‍ പി.ജി.എസ് ക്ലസ്റ്ററുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു പഴം, പച്ചക്കറി എന്നിവയുടെ കാര്യത്തില്‍ സുരക്ഷിത ഭക്ഷണമാക്കുന്ന പ്രക്രിയ അധികം വൈകാതെ സാദ്ധ്യമാകുമെന്ന് കരുതുന്നു. കുട്ടനാട് മേഖലയില്‍ നെല്‍കൃഷി മുഖേന ഉല്‍പാദിപ്പിച്ച മുഴുവന്‍ അരയും ബ്രാന്റ് ചെയ്ത് വില്‍ക്കുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂർ പരിശ്രമത്തിനോടുവിൽ പുറത്തേക്ക്

International
  •  2 months ago
No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago