പരപ്പനങ്ങാടിയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു
പരപ്പനങ്ങാടി: വാട്ട്‌സാപ്പ് കൂട്ടായ്മ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് കാര്യമായ അനിഷ്ട സംഭവങ്ങള്‍ നടക്കാത്ത പരപ്പനങ്ങാടി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചത് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഹര്‍ത്താല്‍ ദിനത്തില്‍ ഉച്ചയോടെ തന്നെ പരപ്പനങ്ങാടി സാധാരണ നിലയിലേക്ക് തിരിച്ചു വന്നിരുന്നു. അന്നേ ദിവസം വഴിയാത്രക്കാരായ പതിമൂന്നു പേരെ പൊലിസ് പിടികൂടുകയും കേസെടുക്കുകയും ചെയ്തിരുന്നു. പരപ്പനങ്ങാടിയില്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പികുകയും മാത്രമാണ് ഉണ്ടായത്.
എന്നിട്ടും മറ്റിടങ്ങളിലെ പോലെ സംഘര്‍ഷാവസ്ഥ നിലവിലില്ലാത്ത പരപ്പനങ്ങാടിയില്‍ പൊലിസ് നിയമം 78,79 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. വാട്‌സാപ്പ് ഗ്രൂപ്പിന്റെ ഹര്‍ത്താല്‍ സംബന്ധിച്ച വിവരങ്ങള്‍ മുന്‍കൂട്ടി അറിയാനും റിപ്പോര്‍ട്ട് നല്‍കാനും രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയതാണ് മറ്റു സ്ഥലങ്ങളില്‍ അക്രമം തടയാനാവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ പൊലിസിനു കഴിയാതെ പോയതെന്നാണറിയുന്നത്. നിലവിലെ നിരോധനാജ്ഞ നാട്ടുകാരുടെ സാധാരണ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലങ്കിലും നേരത്തെ പല പൊതു പരിപാടികള്‍ക്കും പൊലിസ് പെര്‍മിഷന്‍ ലഭിച്ച സംഘടനകള്‍ക്ക് പരിപാടി നടത്താന്‍ പറ്റാത്ത അവസ്ഥയില്‍ വന്‍ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."