ഹര്‍ത്താല്‍: പ്രതികളായ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ഒഴിവാക്കുന്നതായി ആക്ഷേപം
നിലമ്പൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ നിലമ്പൂര്‍ നഗരസഭയിലെ സി.പി.എം വനിതാ കൗണ്‍സിലറുടെ ഉടമസ്ഥതയിലുള്ള ബേക്കറി അടപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിലെ പ്രതികകളില്‍ സി.പി.എം-ഡി.വൈ.എഫ്.ഐപ്രവര്‍ത്തകരെ പൊലിസ് ഒഴിവാക്കുന്നതായി ആക്ഷേപം. ജനകീയ ഹര്‍ത്താലെന്ന പേരില്‍ എല്ലാ പാര്‍ട്ടിയിലേയും യുവാക്കള്‍ പങ്കെടുത്തിരുന്നു.
പുതിയ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ബേക്കറിയാണ് ഇവര്‍ അടപ്പിച്ചത്. പാര്‍ട്ടി നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് സംഭവത്തില്‍ കൂടുതല്‍ അപമര്യാദയായി പെരുമാറിയ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകരെ ഒഴിവാക്കിയതെന്നാണ് ആക്ഷേപം.
കൗണ്‍സിലറുടെ പരാതിയില്‍ അന്‍പതോളം പേര്‍ക്കെതിരെയാണ് നിലമ്പൂര്‍ പൊലിസ് കേസെടുത്തത്. ഇതില്‍ അറസ്റ്റിലായ പാടിക്കുന്ന് സ്വദേശികളെ കോടതി റിമാന്‍ഡ് ചെയ്തു.
എന്നാല്‍ ഇവരില്‍ ഡി.വൈ.എഫ്.ഐ അടക്കമുള്ള യുവജന സംഘടനകളിലെ പ്രവര്‍ത്തകരെ ഒഴിവാക്കിയാണ് കേസെടുത്തതെന്നാണ് ആക്ഷേപം. സി.സി.ടി.വി ദൃശ്യങ്ങളിലും, സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായ വീഡിയോകളിലും ഒഴിവാക്കിയവരുടെ ദൃശ്യങ്ങളുണ്ട്. എന്നാല്‍ പൊലിസ് ഇക്കാര്യത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയാണെന്ന പരാതിയാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."