HOME
DETAILS
MAL
രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യമെങ്കില്‍ വോട്ടെടുപ്പ്- കാരാട്ട്
backup
April 20 2018 | 09:04 AM
ഹൈദരാബാദ്: പ്രതിനിധികളില്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ കരട് രാഷ്ടിയ പ്രമേയം വോട്ടിനിടുമെന്ന് പ്രകാശ് കാരാട്ട്. ഇന്ന് രാത്രി തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. വ്യത്യസ്ത അഭിപ്രായമുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ തീരുമാനമുണ്ടായിക്കഴിഞ്ഞാല് ഭൂരിപക്ഷവും ന്യൂനപക്ഷവുമില്ല. തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അദ്ദേഹം വ്യക്തമാക്കി.
രഹസ്യ വോട്ടെന്നൊരു കീഴ്വഴക്കം പാര്‍ട്ടി കോണ്ഗ്രസില്ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ അഭിപ്രായം അംഗീകരിക്കപ്പെടും. അതായിരിക്കും പാര്‍ട്ടി തീരുമാനം.കാരാട്ട് കൂട്ടിച്ചേര്‍ത്തു.
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതുചര്‍ച്ചയില്‍ 47 പേര് പങ്കെടുത്തു. കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ചാണ് നിലവില്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."