കിടപ്പു രോഗികള്‍ക്ക് കൈത്താങ്ങായി ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ അഞ്ച് ശതമാനം തുക സമൂഹത്തില്‍ രോഗികളും, ഭിന്നശേഷിയുള്ളവര്‍ക്കുമായി മാറ്റിവച്ചിട്ടുള്ളതാണ്. 2017-18 സാമ്പത്തിക വര്‍ഷം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വിവിധ പഞ്ചായത്തുകളിലായി 12 ലക്ഷം രൂപയുടെ പാലിയേറ്റി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഗ്രാമപഞ്ചായത്തുതലത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലൂടെയുള്ള പാലിയേറ്റീവ് പ്രവര്‍ത്തകരിലൂടെയാണ് പ്രസ്തുത തുക ചെവലവഴിച്ചിട്ടുള്ളത്. വീടുകളില്‍ വിവിധ രോഗങ്ങളാല്‍ കഷ്ടതയനുഭവിച്ച് കഴിയുന്ന രോഗികള്‍ക്ക് മരുന്നിനും മറ്റാവശ്യങ്ങള്‍ക്കുമായാണ് ഈ തുക ചെലവഴിക്കുന്നത്.
ബ്ലോക്കിന്റെ വിവിധ മേഖലകളില്‍ നിന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം കിടപ്പ് രോഗികള്‍ക്കാശ്വാസമായി ഏകദേശം 15000 രൂപ വിലയുള്ള ഗുണനിലവാരമുള്ള 33 വീല്‍ ചെയറുകള്‍ വിതരണം നടത്തിയത്. കിടപ്പു രോഗികള്‍ക്കുള്ള വീല്‍ചെയറുകളുടെ വിതരണ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബഹു. സക്കറിയാസ് കുതിരവേലി നിര്‍വ്വഹിച്ചു. അഞ്ച് ലക്ഷം രൂപയുടെ വീല്‍ചെയറുകളാണ് ഈ വര്‍ഷം വിതരണം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാപഞ്ചായത്ത് അംഗം മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, സ്ഥിരം സമിതി ചെയര്മാന്മാരായ അഡ്വ. പി.എ. ഷെമീര്‍, ലീലാമ്മ കുഞ്ഞുമോന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.റ്റി. അയൂബ്ഖാന്, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. പ്രസൂണ്‍ മാത്യു, ഡോ. തസ്നീ ബാനു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."