അഞ്ച് വകുപ്പുകള്‍ ഏകീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ഉമ്മന്‍ചാണ്ടി
ഭരണങ്ങാനം: പഞ്ചായത്ത്, ഗ്രാമ വികസനം, നഗരകാര്യം, നഗരഗ്രാമാസൂത്രണം, തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് എന്നീ അഞ്ച് വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
കേരള എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന നേതൃത്വ പരിശീലന ക്യാംപ് 'പടവുകള്‍' ഉദ്ഘാടനം ചെയ്യുകയായിരുന്നു. സര്‍വ്വീസ് സംഘടനകളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുകയാണ് കരണീയമായിട്ടുള്ളത്. സംയോജനം വര്‍ഷങ്ങള്‍ നീളുന്ന കോടതി വ്യവഹാരങ്ങള്‍ക്ക് വഴിവക്കും.
മുപ്പതിനായിരം ജീവനക്കാരെ വഴിയാധാരമാക്കുന്നതുമാണ്. അന്ധമായ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കലാണ് സ്ഥലം മാറ്റത്തിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സ്ഥലം മാറ്റ പോരാട്ടത്തില്‍ സര്‍ക്കാര്‍ പരായജയപ്പെട്ടു. അതിനെ അതിജീവിച്ച ജീവനക്കാര്‍ ജയിക്കുകയും ചെയ്ത അവസ്ഥയാണെന്നും ഉമ്മന്‍ ചാണ്ടണ്‍ി പറഞ്ഞു.
പ്രസിഡന്റ് എന്‍. രവികുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ. ബെന്നി സ്വാഗതം പറഞ്ഞു. കെ.പി.സി.സി. വക്താവ് ജോസഫ് വാഴയ്ക്കന്‍, സെറ്റോ ജനറല്‍ കണ്‍വീനര്‍ പി. ഹരിഗോവിന്ദന്‍, കെ.ജി.ഒ.യു. പ്രസിഡന്റ് എസ്. അജയന്‍, എന്‍.ജി.ഒ.എ. സംസ്ഥാന ട്രഷറര്‍ ഇ.എന്‍. ഹര്‍ഷകുമാര്‍, എന്നിവര്‍ പ്രസംഗിച്ചു. 'ദേശീയ രാഷ്ട്രീയം' എന്ന വിഷയത്തില്‍ മുന്‍ എം.പി. പി.സി. ചാക്കോ, 'ഇന്ത്യന്‍ സാമ്പത്തിക രംഗം ഇന്നലെ, ഇന്ന്' എന്ന വിഷയത്തില്‍ മുന്‍ ആസൂത്രണബോര്‍ഡ് അംഗം സി.പി. ജോണ്‍, 'ശരിയാക്കലിനിടയില്‍ തെറ്റുകളുടെ കൂമ്പാരം' എന്ന വിഷയത്തില്‍ വി.ടി. ബല്‍റാം എം.എല്‍.എ. എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വൈസ് പ്രസിഡന്റുമാരായ പി. ഉണ്ണികൃഷ്ണന്‍, സി. പ്രേമവല്ലി, ഇ.കെ. അലിമുഹമ്മദ്, ചവറ ജയകുമാര്‍, ബി. മോഹനചന്ദ്രന്‍, സെക്രട്ടറിമാരായ കെ.എ. മാത്യു, എസ്. രവീന്ദ്രന്‍, എ.എം. ജാഫര്‍ഖാന്‍, അരുമാനൂര്‍ മനോജ്, ജി.എസ്. ഉമാശങ്കര്‍ എന്നിവര്‍ വിവിധ സെക്ഷനുകളില്‍ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് ക്യാംപ് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."