കുടുംബശ്രീ ജില്ലാ വാര്‍ഷികാഘോഷം 24ന് ചെറുതോണിയില്‍
തൊടുപുഴ: കുടുംബശ്രീ ജില്ലാ വാര്‍ഷികാഘോഷം 24ന് ചെറുതോണിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതോടനുബന്ധിച്ചുള്ള ജില്ലാതല കലാ-കായികമേള 'അരങ്ങ് 2018' 20, 21 തീയതികളില്‍ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അരങ്ങേറും. കലാ മത്സരങ്ങള്‍ 20നും കായിക മത്സരങ്ങള്‍ 21നുമാണ് നടക്കുന്നത്. ഇതിനു മുന്നോടിയായി എഡിഎസ്, സിഡിഎസ്, താലൂക്ക് തലങ്ങളില്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങളിലെ 18 വയസ് തികഞ്ഞ വനിതകള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. ജൂനിയര്‍(18- 35), സീനിയര്‍ (35 വയസിനു മുകളില്‍) എന്നിങ്ങനെ പൊതുവിഭാഗങ്ങളിലാണ് മത്സരം. കലാമത്സരങ്ങളില്‍ 23 എണ്ണം സ്‌റ്റേജ് ഇനമാണ്.
സ്‌റ്റേജിതര ഇനത്തിലായി ആറു മത്സരങ്ങളും അരങ്ങേറും. 11 ഇനങ്ങളിലാണ് കായിക മത്സരം. താലൂക്ക്തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്ന വ്യക്തികളും സംഘങ്ങളുമാണ് ജില്ലാതല മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാം. മെയ് നാലു മുതല്‍ ആറു വരെ മലപ്പുറത്താണ് സംസ്ഥാന മത്സരം. കുടുംബശ്രീ ജില്ലാ വാര്‍ഷികാഘോഷങ്ങള്‍ ചെറുതോണി ടൗണ്‍ ഹാളില്‍ 24ന് രാവിലെ 10ന് മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റ്റിന്‍ എംഎല്‍എ അധ്യക്ഷനാവും. അഡ്വ. ജോയ്‌സ്് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി ജി അജേഷ്, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍മാരായ ആര്‍ ബിനു, പി എ ഷാജിമോന്‍, ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് ജൂബി മാത്യു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."