കത്വവ: ഉടുമ്പന്നൂരും അടിമാലിയിലും പ്രതിഷേധം
ഇടുക്കി: ജമ്മു-കാശ്മീര്‍ കത്വവയില്‍ എട്ടുവയസുകാരിയെ ക്രൂരമായി കൂട്ട ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സംയുക്ത മഹല്ല് കമ്മിറ്റി ഉടുമ്പന്നൂരില്‍ മൗന ജാഥയും സമ്മേളനവും സംഘടിപ്പിച്ചു.
ഉടുമ്പന്നൂര്‍ മുഹിയിദ്ദീന്‍ ജുമാ മസ്ജിദ് ചീഫ് ഇമാം യഹ്‌യ ബാഖവി പുഴക്കര സമ്മേളനം ഉദ്ഘാടനം ചെയ്തു. ആസിഫയുടെ കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉടുമ്പന്നൂര്‍ പാറേക്കവലയില്‍ നിന്നും ജുമാ നമ്കാരാനന്തരം ടൗണിലേക്ക് സംയുക്ത മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മൗന ജാഥയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഉടുമ്പന്നൂര്‍, ഇടമറുക്, ആള്‍ക്കല്ല് ജമാഅത്തുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൗന ജാഥക്ക് ഉടുമ്പന്നൂര്‍ മുഹിയിദ്ദീന്‍ ജുമാ മസ്ജിദ് ഇമാം യഹ്‌യ ബാഖവി പുഴക്കര, ടൗണ്‍ മസ്ജിദ് ഇമാം അബൂബക്കര്‍ വഹബി, ഇടമറുക് കാരുക്കപ്പള്ളി ഇമാം ഷഫീഖ് ബാഖവി, ആള്‍ക്കല്ല് ജുമാമസ്ജിദ് ഇമാം അബ്ദുല്‍ റഷീദ് മന്നാനി, വലിയവീട്ടില്‍ പള്ളി ഇമാം ഖാലിദ് സഖാഫി, പി.എസ്. അബ്ദുല്‍ ഷുക്കൂര്‍ മൗലവി, യൂസുഫ് റഹ്മാനി, പി.കെ. അബ്ദുല്‍ അസീസ് മൗലവി, അബ്ദുല്‍ സലാം മൗലവി, ജമാഅത്ത് ഭാരവാഹികളായ എ.ഇ. സിദ്ദീഖ്, എം.പി. സൈദുമുഹമ്മദ്, കെ.എം. ഇബ്രാഹിം, കെ.എ. നസീര്‍, കെ.പി. നൂറുദ്ദീന്‍, ടി.എം. മജീദ്, പി.ഇ. അബ്ദുല്‍ റസാഖ്, ഇ.എ. അഷറഫ്, സി.എം. നജീബ്, വി.എ. യൂസുഫ് എന്നിവര്‍ നേതൃത്വം നല്‍കി.
അടിമാലി ടൗണ്‍ മുസ്ലീം ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മയും മൗന ജാഥയും നടത്തി. മസ്ജിദ് പരിസര നിന്നും ആരംഭിച്ച മൗന ജാഥയില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. പ്രതിഷേധ കൂട്ടായ്മ ജോസ് കോനാട്ട് ഉദ്ഘാടനം ചെയ്തു. ടൗണ്‍ ജുമാ മസ്ജിദ് ചീഫ് ഇമാം സജീര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി ഷാജി പള്ളിത്താഴം, നാസര്‍ ചൂരവേലി, മന്നാംകാല ഇമാം അഷറഫ് ഫൈസി, നൗഫല്‍ ബാഖവി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."