ദേശീയപാത വികസനം: ജനരോഷം ശക്തമെന്ന്
ആലപ്പുഴ : ദേശീയ പാത വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിട്ടുള്ള പുതിയ അലൈന്മെന്റ് ഹരിപ്പാട് നഗരത്തിനെ തച്ചുടക്കുമെന്നും ഇതിനെതിരെ ശക്തമായ ജനരോഷമുണ്ടെന്നും ഹരിപ്പാട് ടൗണ്‍ സംരക്ഷണ സമിതി പ്രസിഡന്റ് സി.രാധാകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിലവില്‍ സര്‍വ്വെകല്ല് ഇട്ടത് മറികടന്ന് നിലവിലുള്ള അലൈന്‍മെന്റിലെ സ്ഥാപനങ്ങളെ കൂടാതെ 60 ല്‍ പ്പരം സ്ഥാപനങ്ങളും 10 വാസഗൃഹങ്ങളും 15 ഓളം ബഹുനില കെട്ടിടങ്ങളും അധികമായി പൊളിച്ചു നീക്കേണ്ടി വരും. കോടികള്‍ മുടക്കി പണി പൂര്‍ത്തീകരിച്ച ഹരിപ്പാട് കെഎസ്ആര്‍ടിസി ഡിപ്പോയുടെ പുതിയ കെട്ടിടം പുതിയ അലൈന്മെന്റ് പ്രകാരം പൊളിക്കേണ്ടതായി വരും.
ഹൈവേയോട് ചേര്‍ന്ന് ഡിപ്പോയുടെ പാര്‍ക്കിംഗ് സ്ഥലം നഷ്ടപ്പെടുന്നത് വഴി സര്‍ക്കാരിന് വന്‍ നഷ്ടവും പുനരധിവാസ പ്രശ്നങ്ങളും ഉണ്ടാകും.
ടൗണിലെ ഭൂരിഭാഗം സ്ഥാപനങ്ങളേയും വീടുകളേയും കെഎസ്ആര്‍ടിസി ഡിപ്പോയേയും സംരക്ഷിച്ചു കൊണ്ട് പരമാവധി പരാതി ഒഴിവാക്കിയാണ് പഴയ സര്‍വ്വെ ചെയ്തത്.
അലൈന്മെന്റില് മാറ്റം വരുത്തി ഹരിപ്പാട് ടൗണിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കാത്ത പക്ഷം ശക്തമായ സമര പരുപാടികളിലേയ്ക്കു നീങ്ങുമെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സെക്രട്ടറി എ.നസീര്‍, രക്ഷാധികാരി കെ.പുരുഷോത്തമന്, ജോ.സെക്രട്ടറി കെ.സോമന്, പ്രൊഫ.സി.എം ലോഹിദന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."