കുരുന്നുകള്‍ക്ക് താങ്ങായി സര്‍ക്കാരിന്റെ പോറ്റി വളര്‍ത്തല്‍
ആലപ്പുഴ: കുരുന്നുകള്‍ക്ക് പുതുജീവന്‍ നല്‍കി സര്‍ക്കാരിന്റെ പോറ്റിവളര്‍ത്തല്‍ പദ്ധതി. മാതാവിനും പിതാവിനും പലകാരണങ്ങളാലും കൂടെ നിര്‍ത്താന്‍ കഴിയാത്ത കുട്ടികളെ മറ്റൊരു കുടുംബത്തില്‍ വളര്‍ത്തുന്ന രീതിയാണ് പോറ്റി വളര്‍ത്തല്‍.
ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ കുടുംബാന്തീരക്ഷത്തില്‍ വളരാന്‍ സാഹചര്യം ഒരുക്കുകയാണ് പോറ്റി വളര്‍ത്തലിന്റെ മുഖ്യലക്ഷ്യം.
ജന്മം നല്‍കിയ മാതാപിതാക്കള്‍ക്ക് കുട്ടിയുടെ മേലുള്ള അവകാശമോ ചുമതലയോ നഷ്ടപ്പെടുന്നില്ലെന്നതാണ് പോറ്റിവളര്‍ത്തിന്റെ പ്രത്യേകത. കുട്ടികളെ വേണ്ടവിധം സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാതാപിതാക്കള്‍ക്ക് ഫോസ്റ്റര്‍ കെയര്‍ സംവിധാനം ഉപയോഗിച്ച് അവരെ മറ്റൊരു കുടുംബത്തില്‍ സംരക്ഷിക്കാനാകും. കുടുംബ സാഹചര്യം മെച്ചപ്പെടുമ്പോള്‍ കുട്ടിയെ കുടുംബത്തിലേക്ക് തിരിച്ച് കൊണ്ടു വരാന്‍ സാധിക്കും.
ഇന്റര്‍ഗ്രേറ്റഡ് ചൈല്‍ഡ് ആന്‍ഡ് പ്രൊട്ടക്ഷന്‍ നിയമപ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.കുട്ടികള്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും കുട്ടികളെ പോറ്റി വളര്‍ത്താവുന്നതാണ്. നാലു മുതല്‍ 18 വയസ് വരെയുള്ള കുട്ടികളെയാണ് ജില്ലയില്‍ ഫോസ്റ്റര്‍ കെയറിനായി നല്‍കിയിട്ടുള്ളത്.2014ല്‍ ആരംഭിച്ച പദ്ധതി ഇതു വരെ 32 കുഞ്ഞുങ്ങളെയാണ് പോറ്റി വളര്‍ത്തലിനായി നല്‍കിയത്.
ഈ വര്‍ഷം അഞ്ചു കുട്ടികളെ പോറ്റി വളര്‍ത്തിലിനായി നല്‍കുകയും നാലു കുട്ടികളെ നല്‍കുന്നതിനായുള്ള നടപടികള്‍ നടന്നു വരുന്നു. ഈ വര്‍ഷം ദത്തെടുത്ത മുഴുവന്‍ കുട്ടികളും പെണ്‍കുട്ടികള്‍ ആണെന്ന പ്രത്യേകതയും ഉണ്ട്.
പോസ്റ്ററ് കെയറിന് ഒരു കുട്ടിയെ നല്‍കുന്നതിനുള്ള പരമാവധി കാലാവധി ആറു മാസമാണ്. കാലാവധിക്ക് മുകളില്‍ കുട്ടികളെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാലാവധി തീരുന്നതിന് അനുസരിച്ച് ഫോസ്റ്റര്‍ കെയര്‍ പുതുക്കാം.
ഫോസ്റ്റര്‍ കെയര്‍ അഞ്ചു വര്‍ഷം തികയുന്നപക്ഷം നിലവില്‍ കുട്ടികള്‍ക്ക് അവകാശികളില്ലെങ്കില്‍ നിയമപരമായി ദത്തെടുക്കാനും സാഹചര്യമുണ്ടെന്ന് ജില്ല സാമൂഹ്യനീതി ഓഫീസര്‍ അനീറ്റ എസ്.ലിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."